നടൻ മുസ്തഫ സംവിധായകനാകുന്നു...

15:12 PM
20/09/2019
actor-musthafa

ദേശീയ പുരസ്കാര ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോടും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുക. ചിത്രത്തിന്‍റെ പേര് അണിയറക്കാർ പ്രഖ്യാപിച്ചിട്ടില്ല.

റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ, സുധി കോപ്പ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിന്‍റെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഖിൽ വാഹിദ്, സുദാസ്, മുസ്തഫ എന്നിവർ ചേർന്നാണ് തിരക്കഥ.

കഥാസ് അൺടോൾസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിർമാണം. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകും. ജിംഷി ഖാദിദ് ഛായാഗ്രഹണം. അനീസ് നാടോടി കലാസംവിധാനം.

Loading...
COMMENTS