Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ആമി’യിലെ മാധവ ദാസായി...

‘ആമി’യിലെ മാധവ ദാസായി മുരളി ഗോപി 

text_fields
bookmark_border
aami murali gopi
cancel
camera_alt?????? ????????, ????????? ????? ??????????????? ???????? ????? ??????? ?????????????

മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ‘ആമി’യിൽ സാഹിത്യകാരി കമല സുരയ്യയുടെ ഭർത്താവ് മാധവ ദാസായി അഭിനയിക്കുന്ന നടൻ മുരളി ഗോപിയുടെ ചിത്രം പുറത്ത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ മുരളി ഗോപിയാണ് മഞ്ജുവാര്യരുമൊത്തുള്ള തന്‍റെ വേഷവും ലുക്കും പുറത്തുവിട്ടത്. 


ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ അനൂപ് മേനോൻ ഫേസ്ബുക്കിലൂടെ തന്‍റെ വേഷവും ലുക്കും നേരത്തെ പുറത്തുവിട്ടിരുന്നു. സഹീർ അലി എന്ന ശക്തമായ കഥാപാത്രമായാണ് അനൂപ് വെള്ളിത്തിരയിലെത്തുന്നത്. കമല സുരയ്യയുടെ ജീവിതം ആസ്​പദമാക്കി നിർമിക്കുന്ന 'ആമി' സംവിധാനം ചെയ്യുന്നത് കമൽ ആണ്. 


പ്രമുഖ കവി ഗുൽസാർ ആണ് ഗാനരചന നിർവഹിച്ചത്. ഗുൽസാർ രചിച്ച രണ്ട് ഉറുദു ഗാനങ്ങളും റഫീഖ് അഹമ്മദ് എഴുതിയ രണ്ട് ഗാനങ്ങളും ഉൾപ്പെടെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം. കാമറ: മധു നീലകണ്ഠൻ. 

കമല സുരയ്യയായി അഭിനയിക്കുന്നതിൽ നിന്ന് ബോളിവുഡ് നടി വിദ്യാബാലൻ പിന്മാറിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് കമല സുരയ്യയായി അഭിനയിക്കാൻ എഴുത്തുകാരികളും സിനിമാനടിമാരും അടക്കം നിരവധി പേർ സംവിധായകൻ കമലിനെ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, ആമിയായി മഞ്ജു വാര്യരെ കമൽ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju Warrierkamala surayyamurali gopiaamifirst look postermovies newsMadhava Das
News Summary - Actor Murali Gopi released Madhava Das first look Poster of malayalam film aami -Movies News
Next Story