മലയാളത്തിലേക്കുള്ള തിരിച്ചുവരവ്; ഭാവനക്ക് പറയാനുള്ളത്...
text_fieldsനടി ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ കൂടുതൽ ചോദിക്കുന്നതും ഈ ചോദ്യമാണ്. ഒടുവിൽ ഈ ചോദ്യത്തിന് ഭാവന തന്നെ മറുപടിയുമായി രംഗത്തെത്തി. ഒരു റേഡിയോ പരിപാടിയിലാണ് താരം മനസ് തുറന്നത്.
മലയാളത്തിൽ നിന്ന് നിരവധി ഒാഫറുകൾ വരുന്നുണ്ട്. കന്നഡയിൽ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അതു തീർത്തതിനു ശേഷം മാത്രമെ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. നേരിട്ടു പോലും കണ്ടിട്ടില്ലാത്തവർ തന്ന സ്നേഹവും പിന്തുണയും വലുതാണ്. എല്ലാവരും അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി തരാൻ കഴിഞ്ഞെന്നു വരില്ല. പക്ഷേ സ്‍നേഹിക്കുന്ന, പിന്തുണക്കുന്ന സന്ദേശങ്ങൾ പ്രചോദനമാണ്- ഭാവന പറഞ്ഞു.
96 ന്‍റെ കന്നഡ റീമേക്കായ 99ൽ ഭാവനയാണ് തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
