ഡെറിക്​ അബ്രഹാമായി മമ്മൂട്ടി; കാത്തിരിപ്പിനൊടുവിൽ അബ്രഹാമി​െൻറ സന്തതികൾ ഫസ്റ്റ്​ലുക്ക്​

19:41 PM
15/04/2018
Abrahaminte Santhathikal First look

​ഡെറിക്​ അബ്രഹാമെന്ന മാസ്​ കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമി​​​​െൻറ സന്തതികൾ’ എന്ന ചിത്രത്തി​​​​െൻറ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​. ദീർഘകാലം പലരുടെയും അസോസിയേറ്റ്​ ഡയറക്​ടറായിരുന്ന​ ഷാജി പാടൂർ സംവിധായക​​​​െൻറ വേഷത്തിലെത്തുന്ന ചിത്രത്തിന്​ തിരക്കഥ ഒരിക്കിയിരിക്കുന്നത്​ബ്ലോക്​ബസ്റ്റർ ചിത്രമായ ഗ്രേറ്റ്​ഫാദറി​​​​െൻറ സംവിധായകൻ ഹനീഫ്​ അദേനിയാണ്​. 

ഗുഡ്​വിൽ എൻറർടൈൻമെൻസി​​​​െൻറ ബാനറിൽ ടി.എൽ ജോർജും ജോബി ജോർജും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.​മുന്നണിയിലും പിന്നണിയിലും പ്രഗൽഭർ അണിനിരക്കുന്ന ചിത്രമാണ്​ അബ്രഹാമി​​​​െൻറ സന്തതികൾ. ടേക് ഒാഫി​​​​െൻറ സംവിധായകനായ മഹേഷ്​ നാരായണനാണ്​ എഡിറ്റിങ്​ നിർവഹിക്കുന്നത്​. ഗോപിസുന്ദറി​​​​െൻറതാണ്​ സംഗീതം. ടേക്ക്​ ഒാഫിൽ ഞെട്ടിക്കുന്ന സെറ്റുകളിട്ട സന്തോഷ്​ രാമനാണ്​ പ്രൊഡക്ഷൻ ഡിസൈനർ. 

Loading...
COMMENTS