നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്‍റെ ചിത്രീകരണം തുടങ്ങി. കോഴി ക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലാണ് ചിത്രീകരണം തുടങ്ങിയത്.
കളക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് സിനിമയുടെ ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. മുഹ്സിന്‍ പെരാരി, സുഹാസ്, ഷററഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രധാന താരങ്ങള്‍. നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക.
രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം സുശിന്‍ ശ്യാം. വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.