ആഷിഖ് അബു ചിത്രം വൈറസിന്‍റെ ട്രെയിലർ പുറത്ത്

23:00 PM
26/04/2019
virus

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമായ വൈറസിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്സിന്‍ പെരാരി, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

രേവതി, ആസിഫ് അലി, റിമ കല്ലിങ്കല്‍, ടോവിനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍, റഹ്മാന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രേവതി, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. 

 

നിപ ബാധ ചികിത്സക്കിടെ മരിച്ച നഴ്സ് ലിനിയുടെ വേഷത്തിലാണ് റിമയെത്തുക. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം സുശിന്‍ ശ്യാം. വിഷു റിലീസായി ചിത്രം ജൂൺ ഏഴിന് തിയേറ്ററുകളിൽ എത്തും. 

Loading...
COMMENTS