ബിജുമേനോന്‍റെ ആനക്കള്ളൻ 

19:22 PM
12/09/2018
Aanakkallan

ബിജു മോനോൻ ചിത്രം 'ആനക്കള്ളൻ' റിലീസിനൊരുങ്ങുന്നു. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ദിവാകറാണ് സംവിധാനം. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. 

biju menon 3

കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കർ, സിദ്ധിഖ്, ഹരീഷ് കണാരൻ, ധർമജൻ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കൈലാഷ്, ബാല, സായികുമാർ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.  പൂജ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഡബ്ബിങ് പുരോഗമിക്കുകയാണ്.

പഞ്ചവർണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആൽബിയാണ്. നാദിർഷയാണ് ഗാനങ്ങൾ ഒരുക്കുന്നത്. 
 

 

Loading...
COMMENTS