ഇംറാൻ ഖാെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ആമീർ ഖാൻ
text_fieldsന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ബോളിവുഡ് താരം ആമീർ ഖാൻ. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കില്ലെന്ന് ആമീർ വ്യക്തമാക്കിയത്. ആമീർ ഖാൻ ഇംറാെൻറ സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഞാൻ പാകിസ്താനിലേക്ക് പോകില്ല. ഇതുവരെ എനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ആമീർ ഖാൻ പ്രതികരിച്ചു. തെൻറ ചാരിറ്റി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയുടെ തിരക്കാലാണെന്നും ഇപ്പോഴുള്ളതെന്നും താരം അറിയിച്ചു. പാനി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയുടെ തിരക്കിലാണ് ഞാനിപ്പോൾ. ഏകദേശം 10,000 ഗ്രാമീണരാണ് പരിപാടിയിൽ പെങ്കടുക്കുക. ആഗസ്റ്റ് 12നാണ് പരിപാടി നടത്താൻ നിശ്ചയിച്ചിരിക്കുന്നതെന്നും ആമീർ വ്യക്തമാക്കി.
ബോളിവുഡ് താരം ആമീർ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽദേവ് തുടങ്ങിയവരെ ഇംറാൻ ഖാൻ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
