ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു
text_fieldsഅമ്മാൻ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജോർഡൻ സർക്കാർ ഏർപെടുത്തിയ കർഫ്യൂവിനെത്തുടർന്ന് മുടങ ്ങിയ ബ്ലെസിയുടെ ‘ആടുജീവിതം’ സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. വാദി റമ്മിലാണ് പൃഥ്വിരാജ് സുകുമാരൻ നായകനാ യെത്തുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിനാൽ സംഘത്തിന് അതേ ലൊക്കേഷനിൽ തന്നെ ഷൂട്ടിങ് തുടരാൻ സർക്കാർ അനുമതി നൽകിയതായാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോർഡൻ ഷെഡ്യൂൾ പൂർത്തിയായ ശേഷം മാത്രമാകും സംഘം ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബെന്യാമിൻെറ ഇതേ പേരിലുള്ള നോവലാണ് സിനിമയാക്കുന്നത്. ചിത്രത്തിൻെറ ആദ്യ രണ്ട് ഷെഡ്യൂളുകൾ കേരളത്തിലും ജോർഡനിലുമായി പൂർത്തിയായി. കേന്ദ്രകഥാപാത്രമായ നജീബായി മാറാൻ 30 കിലോ ഭാരം കുറച്ച് മികച്ച മുന്നൊരുക്കമാണ് പൃഥ്വിരാജ് നടത്തിയത്. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷം എ.ആർ. റഹ്മാൻ മലയാളത്തിൽ സംഗീത സംവിധായകനായെത്തുന്നുെവന്ന പ്രേത്യകതയും ചിത്രത്തിനുണ്ട്. അമല പോൾ ആദ്യമായി പൃഥ്വിരാജിൻെറ നായികയാകുന്ന ചിത്രം കൂടിയാണിത്.
