Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഷാജി പാപ്പനും കൂട്ടരും...

ഷാജി പാപ്പനും കൂട്ടരും ക്രിസ്മസിനെത്തും...

text_fields
bookmark_border
ഷാജി പാപ്പനും കൂട്ടരും ക്രിസ്മസിനെത്തും...
cancel

തിയേറ്ററുകളിൽ വലിയ ചലനമുണ്ടാക്കാതെ പോയി പിന്നീട് ഡി.വി.ഡി പുറത്തിറങ്ങിയപ്പോൾ വമ്പൻ വിജയമായ ചിത്രമാണ് 'ആട് ഒരു ഭീകരജീവിയാണ്' എന്നത്. ന്യൂജനറേഷൻ പിള്ളേരെല്ലാം പിന്നീട് ഷാജിപാപ്പന്‍റെ ആരാധകരായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഷാജി പാപ്പൻ താരമായി. പിന്നീട് വന്ന ഒാണം, ക്രിസ്മസ്, പെരുന്നാൾ എന്നീ ആഘോഷങ്ങളിലെല്ലാംയുവാക്കൾ ഷാജിപാപ്പൻ സ്റ്റൈലിൽ വസ്ത്രവും ധരിച്ച് ആർമാദിച്ചു. അവർക്കിതാ ഒരു സന്തോഷ വാർത്ത ഷാജി പാപ്പന്‍ വീണ്ടുമെത്തുന്നു.  രണ്ടാം ഭാഗം ക്രിസ്മസിന് തിയറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ മിഥുന്‍ മാന്വല്‍ തോമസ് ഫേസ് ബുക്കിലൂടെ അറിയിച്ചു.

അപ്പോ ആ കാര്യം ഞങ്ങളങ്ങ് തീരുമാനിച്ചു. ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. 'ആട് 2' ഈ ക്രിസ്മസ്സിന് തിയ്യേറ്ററുകളിലെത്തും..!! എന്നാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. 

മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ആട് ഒരു ഭീകരജീവിയാണ്.  ആദ്യ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് തന്നയാണ് ആട് 2 നിര്‍മ്മിക്കുന്നത്.

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയാണ് മിഥുന്‍ സംവിധാനം ചെയ്തത്. ഇപ്പോൾ അലമാര' എന്ന മറ്റൊരു ചിത്രമാണ് മിഥുന്‍ ഒരുക്കുന്നത്. അതിന് ശേഷമാവും ചിത്രീകരണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadu 2Aadu Oru Bheegara Jeevi Aanu
News Summary - Aadu 2 shaji pappan is coming
Next Story