ഷാജിപാപ്പൻ തരംഗമാവു​േമ്പാൾ മേക്കിങ്​ വിഡിയോയുമായി അണിയറക്കാർ

20:26 PM
04/01/2018
aduu-2

മിഥുൻ മാനുവൽ തോമസ്​ സംവിധാനം ചെയ്​ത്​ ആട്​ 2 തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്​. ഷാജി പാപ്പനെയും സർബത്ത്​ ഷമീറിനെയും ഡ്യൂഡിനെയുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ മികച്ച അഭിപ്രായം നേടി മുന്നേറു​േമ്പാൾ ആടി​​െൻറ മേക്കിങ്​ വീഡിയോ പുറത്തുവിട്ട്​ ആഘോഷത്തിൽ പങ്കുചേരുകയാണ്​ അണിയറപ്രവർത്തകർ. 

നേരത്തെ ആട്​ 2 ചിത്രീകരണത്തിനിടെ വിനായകന്​ അപകടം പറ്റിയതി​​െൻറ വിഡിയോ പുറത്തുവന്നിരുന്നു. സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ്​ വിഡിയോ പുറത്ത്​ വിട്ടത്​. ഇതിന്​ പിന്നാലെയാണ്​ മൂന്ന്​ മിനിട്ട്​ ദൈർഘ്യമുള്ള മേക്കിങ്​ വിഡിയോ പുറത്ത്​ വന്നിരിക്കുന്നത്​.

Loading...
COMMENTS