ഡ്യൂപ്പില്ലാതെ പ്രണവി​െൻറ ആക്ഷൻ; ആദി സിനിമയുടെ മേക്കിങ്​ ദൃശ്യങ്ങൾ VIDEO

18:27 PM
03/02/2018
aadhi

പ്രണവ്​ മോഹൻലാലി​​​​െൻറ മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട്​ സമ്പന്നമായ ചിത്രമാണ്​ ആദി. പ്രണവും ആദിയും വാർത്തകളിൽ നിറഞ്ഞ്​ നിന്നത്​ അതി​ലെ സംഘട്ടന രംഗങ്ങൾ കൊണ്ടായിരുന്നു. ആദിയുടെ അണിയറ പ്രവർത്തകർ ചിത്രത്തിലെ പ്രണവി​​​​െൻറ ആക്ഷൻ രംഗങ്ങളുടെ മേക്കിങ്​ വീഡിയോ യൂട്യൂബിലൂടെ പുറത്ത്​ വിട്ടിരിക്കുകയാണ്​. 

ഒാടിയും ചാടിയും കുത്തിമറിഞ്ഞുമുള്ള പ്രണവി​​​​െൻറ ആക്ഷനുകളിൽ ഗ്രാഫിക്​സ്​ ഉണ്ടെന്ന്​ തെറ്റി ധരിച്ചവർ ചുരുക്കമല്ല. ഡ്യൂപിട്ടാണ്​ പ്രണവ്​ ഇതൊക്കെ ചെയ്​തതെന്ന്​ പ്രചരിപ്പിച്ചവരും ഉണ്ട്​. എന്നാൽ അതെല്ലാം തെറ്റാണെന്ന്​ തെളിയിച്ച്​ കൊണ്ട്​ മേക്കിങ്​ വീഡിയോ പുറത്ത്​ വന്നിരിക്കുന്നു​. കാറുകൾക്കും​ കെട്ടിടങ്ങൾക്കും​ മുകളിലൂടെയുമുള്ള താര പുത്ര​​​​െൻറ ചാട്ടവും ഒാട്ടവും കണ്ട്​ ആരാധകരുടെ കണ്ണ്​ തള്ളിപ്പോയി എന്ന്​ പറയാം. സംഘട്ടനങ്ങൾക്കിടെ പ്രണവിന്​ പരിക്ക്​ പറ്റുന്നുമുണ്ട്​.

 

 

Loading...
COMMENTS