ആറുവർഷങ്ങൾ; സ്നേഹിച്ചവർക്ക് നന്ദി, നല്ല ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു -ദുൽഖർ
text_fieldsആറു വർഷങ്ങൾക്ക് മുമ്പ് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് നടൻ ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആറുവർഷങ്ങൾക്കിപ്പുറം മലയാളത്തിന്‍റെ സ്വന്തം ഡിക്യുവും കുഞ്ഞിക്കയുമായി അദ്ദേഹം മാറി. വന്ന വഴികൾ മറക്കുന്നയാളല്ല ഡിക്യുവെന്ന് വ്യക്തമാകുന്നതാണ് അദ്ദേഹത്തിന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
ആറു വർഷത്തെ സിനിമാ ജീവിതം, സെക്കന്‍റ് ഷോ എന്ന ചിത്രത്തിൽ കഴിഞ്ഞ വർഷം അഭിനയിച്ചത് പോലെ തോന്നുന്നു. സമയം പറക്കുകയാണ്. ഈ വാർഷിക ഓർമ്മപ്പെടുത്തൽ ഞാൻ ഇഷ്ടപ്പെടുന്നു. ഇനിയും യാത്ര പോകാൻ ഒരുപാടുണ്ട്. നേരിട്ട് കണ്ടുമുട്ടിയവരിൽ നിന്നും സിനിമകളിൽ നിന്നും കുറേ കാര്യങ്ങൾ പഠിക്കാനായി. പിന്തുണച്ചും സ്‌നേഹിച്ചും ഒപ്പം നിന്നവര്‍ക്ക് ഒരുപാട് നന്ദി.
ഓരോ ചിത്രങ്ങളും ഓരോ പാഠങ്ങളാണ്. ഉയര്‍ച്ചയും താഴ്ച്ചയും സ്വഭാവികമാണ്. അത് ഞാൻ ഇഷ്ടപ്പെടുന്നു. ഇനി വരുന്ന ആറു വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി എന്നെ സഹായിച്ച കുടുംബം, സുഹൃത്തുക്കൾ, പ്രേക്ഷകർ എന്നിവർക്ക് ഒരുപാട് സ്നേഹം.
യാത്ര തുടങ്ങിയിട്ടേയുള്ളൂ
ഏവർക്കും നന്ദി
ദുൽഖർ സൽമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
