നിവിൻ നിർമ്മിക്കുന്ന രണ്ടാം ചിത്രം; ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'
text_fields‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'. നിവിൻ തന്നെയാണ് നായകൻ. പ്രേമം സിനിമയിൽ അഭിനയിച്ച അൽത്താഫ് സാലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ.

പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ലാൽ, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്. മുകേഷാണ് ഛായാഗ്രാഹകണം നിർവഹിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.

സിനിമയുടെ പൂജയും സ്വിച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. ലാൽ , റോഷൻ ആൻഡ്‌റൂസ് , കുഞ്ചാക്കോ ബോബൻ , നായികമാരായ അഹാന കൃഷ്ണകുമാർ , ഐശ്വര്യ , നിർമ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി .രാജേഷ് , ആന്റണി പെരുമ്പാവൂർ , നടനും സംവിധായകനുമായ ദിലീഷ് പോത്തൻ , തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.
