ജഗതിയുടെ പ്രിയ മകള്‍ പ്രവാസത്തിലേക്ക്...
text_fieldsമസ്കത്ത്: പ്രവാസത്തിന്‍െറ കയ്പും മധുരവും നുകരാന്‍ ഒരു വെള്ളിനക്ഷത്രം ഗള്‍ഫിലത്തെുന്നു. മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന നടന്‍ ജഗതി ശ്രീകുമാറിന്‍െറ പ്രിയ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഗള്‍ഫ് പ്രവാസലോകത്ത് കണ്ണി ചേര്‍ന്നത്. അവതാരകയായി മിനി സ്ക്രീനിലും നായികയായി ബിഗ് സ്ക്രീനിലും കൈയൊപ്പ് പതിച്ച ശ്രീലക്ഷ്മിക്ക് ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ മാര്‍ക്കറ്റിങ് രംഗത്താണ് ജോലി ലഭിച്ചത്. ഒമ്പത് വര്‍ഷം സി.ബി.എസ്.സി കലാതിലകമായും ഏഷ്യാനെറ്റ്, ഫ്ളവര്‍ ചാനലുകളില്‍ അവതാരക അടക്കമുള്ള നിരവധി വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ശ്രീലക്ഷ്മി.
വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ഓടും രാജ ആടും രാജ എന്നീ സിനിമകളില്‍ നായിക വേഷമിട്ടിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, മോണോ ആക്ട് എന്നിവയായിരുന്നു സ്കൂള്‍ ജീവിതത്തില്‍ ശ്രീലക്ഷ്മിക്ക് അംഗീകാരം നേടി കൊടുത്തത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ശ്രീലക്ഷ്മിക്ക് നൃത്തം ജീവവായുപോലെയാണ്. ശിഫാ അല്‍ ജസീറയിലെ ജോലിക്കൊപ്പം കലയും നൃത്തവും കൂടെ കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് ശ്രീലക്ഷ്മി ‘ഗള്‍ഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഗള്‍ഫ് വല്ലാത്ത സുരക്ഷാബോധം നല്‍കുന്നു. അച്ഛനുണ്ടായ അപകടം ജിവിതത്തിലെ വഴിത്തിതിരിവായിരുന്നു.
വെള്ളിക്കരണ്ടിയുമായി ജനിച്ചുവളര്‍ന്ന തനിക്ക് അപകടത്തോടെ ചാനലുകളിലും മറ്റും ജോലി ചെയ്ത് പഠിക്കാന്‍ പണമുണ്ടാക്കേണ്ടി വന്നു. അപകടം എന്നെ കരുത്തുള്ളവളാക്കിയെന്ന് പറയുന്നതാകും ശരി. ഏത് സാഹചര്യത്തെയും നേരിടാനുള്ള മനശ്ശക്തിയും ഉള്‍ക്കരുത്തും ലഭിച്ചു. ആര്‍ഭാട ജീവിതത്തിന് പകരം ശരിയായ ജീവിതപാത കണ്ടത്തൊനും അപകടം വഴിയൊരുക്കിയെന്ന് ശ്രീലക്ഷ്മി പറയുന്നു. അച്ഛന്‍െറ തിരിച്ചുവരവിനായി മനംനൊന്ത് പ്രാര്‍ഥിക്കുന്നു. അച്ഛനെ ഏറെ സ്നേഹിക്കുന്ന താന്‍ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുന്നതും കാത്തിരിക്കുകയാണ്.
അപകടത്തിനുശേഷം കോടതി വിധി നേടിയിട്ടും ചില ബന്ധുക്കള്‍ കാണാന്‍ അനുവദിക്കുന്നില്ല. ഇതുകാരണം 2015 ജൂണില്‍ പൂഞ്ഞാറിലെ പൊതു പരിപാടിയില്‍ അച്ഛനെ പൊതുസ്റ്റേജില്‍ കാണുകയായിരുന്നു. പൂഞ്ഞാറിലൂടെ ബസില്‍ യാത്രചെയ്യുന്നതിനിടെ പരസ്യം കണ്ടാണ് പരിപാടിക്കത്തെിയത്. ദൂരെനിന്ന് കാണാനാണ് പോയത്. എറെനേരം വെറുതെ നോക്കിനില്‍ക്കാനായില്ല. മനസ്സ് നിയന്ത്രണം വിട്ടപ്പോള്‍ വേദിയില്‍ കയറി. ഏറെക്കാലമായി കാണാതിരുന്ന പപ്പയോട് സംസാരിച്ചു. പപ്പ എനിക്ക് ഉമ്മതന്നു, ഞാനും തിരിച്ചുകൊടുത്തു, ജഗതിയോടൊത്ത് ജീവിച്ച് കൊതിതീരാത്ത മകള്‍ പറയുന്നു. ജീവിതം ഏറെ സങ്കീര്‍ണമാണ്, അതിന് സ്ഥിരതവേണം. നല്ല ജോലി കിട്ടിയാല്‍ മാത്രമേ ജീവിതത്തില്‍ സ്ഥിരതയുണ്ടാവൂ. അതുകൊണ്ടാണ് ശിഫാ അല്‍ ജസീറയില്‍ ജോലി സ്വീകരിച്ചത്. താന്‍ പഠിച്ച സേക്രഡ് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച ഒരു പരിപാടിക്ക് ശിഫാ അല്‍ ജസീറ സ്പോണ്‍സറായിരുന്നു. തന്‍െറ ക്ളാസിലെ കുട്ടികളാണ് ആ പരിപാടി സംഘടിപ്പിച്ചിരുന്നത്. മസ്കത്തില്‍ എത്താന്‍ അതു കാരണമായി. നല്ല വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമേ ഇനി സിനിമയില്‍ അഭിനയിക്കൂ. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കുന്നതിന് മസ്കത്തിലെ ജോലി തടസ്സമാവില്ല.
പഠന കാര്യത്തില്‍ അച്ഛന് നിഷ്കര്‍ഷയുണ്ടായിരുന്നു. അതിനാല്‍ മസ്കത്തില്‍നിന്ന് എം.ബി.എ ചെയ്യും. കല പ്രാണവായുവാണ്. മസ്കത്തിലും ഗള്‍ഫ് മേഖലയിലും നടക്കുന്ന എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമാകാനാണ് ആഗ്രഹം. അവസരം ലഭിച്ചാല്‍ അവതാരകയായും നര്‍ത്തകിയായും അരങ്ങിലത്തെും. വെള്ളി, ശനി തുടങ്ങിയ അവധി ദിവസങ്ങള്‍ കലാരംഗത്തിനായി മാറ്റിവെക്കും. ഒമാനില്‍ നടക്കുന്ന സിനിമാ സംരംഭങ്ങളിലും പങ്കാളിയാവും. നൃത്തമേഖലകള്‍ക്കും സമയം ചെലവിടും. മസ്കത്തില്‍ നൃത്ത ക്ളാസുകള്‍ നടത്തുന്നവയടക്കമുള്ളവയും പരിഗണനയിലുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
