Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'മുത്തേ പൊന്നേ പിണങ്ങല്ളേ’ സുരേഷിന്‍െറ ജീവിതം പുസ്തകമാകുന്നു
text_fieldsbookmark_border
കോട്ടയം: മുത്തേ പൊന്നേ പിണങ്ങല്ളേ എന്ന പാട്ടിലൂടെ സുപരിചിതനായ നടന് അരിസ്റ്റോ സുരേഷ് എന്ന ചുമട്ടുതൊഴിലാളിയുടെ ജീവിതം പുസ്തകമാകുന്നു. ഡി.സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ വേഷത്തിലൂടെയാണ് സുരേഷ് ശ്രദ്ധേയനായത്. ജീവിതത്തിന്‍െറ സഹനദൂരങ്ങളെ സുരേഷ് തന്നെ രേഖപ്പെടുത്തുന്ന പുസ്തകത്തിന് ‘മുത്തേ പൊന്നേ പിണങ്ങല്ളേ’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷന് സ്വദേശിയാണ് സുരേഷ്.കഥാകൃത്ത് ഉണ്ണി ആര് ആണ് ആമുഖമെഴുതിയിരിക്കുന്നത്. ആത്മകഥയാണെന്ന് പറയാനാവില്ളെന്നും തന്നെക്കുറിച്ചുള്ള ചില സൂചനകളാണ് ഇതിലുള്ളതെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. സംഗീത ആല്‍ബവും ഡി.സി മീഡിയ ലാബ് പ്രസിദ്ധീകരിച്ചു. സ്ത്രീകള്‍ സാമൂഹിക ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പാട്ടായി അവതരിപ്പിക്കുന്നത്.
Next Story
