Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുങ്ഫുമാഷും ടോമിച്ചായനും; മഹേഷിന്‍റെ പ്രതികാരത്തിലെ ഡിലീറ്റ് ചെയ്ത ഭാഗം
text_fieldsbookmark_border
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ചിത്രം മഹേഷിന്‍റെ പ്രതികാരത്തിൽ ഉൾപെടുത്താത്ത ഭാഗം അണിയറപ്രവർത്തകർ യൂടൂബിലൂടെ പുറത്തുവിട്ടു. കുങ്ഫുമാഷും ടോമിച്ചായനും എന്ന ഭാഗത്തിൽ ഫഹദ് കുങ്ഫു പഠിക്കാൻ പോകുന്ന ഭാഗമാണുള്ളത്. ചിത്രത്തിൽ ഈ ഭാഗം ഉൾപെടുത്തിയിരുന്നില്ല. ഇതുപോലെ ചിത്രത്തിൽ ഉൾപെടുത്താത്ത ഫഹദ് പാട്ട് പാടുന്ന ഭാഗവും മുമ്പ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ആഷിഖ് അബുവാണ് ചിത്രം നിർമ്മിച്ചത്. അനുശ്രീയാണ് നായിക. ശ്യാം പുഷ്‌കരനാണ് രചന. ക്യാമറ ഷൈജു ഖാലിദ്, എഡിറ്റിങ്ങ് സൈജു ശ്രീധരൻ, സംഗീതം ബിജിബാൽ. മികച്ച പ്രതികരണവുമായി ചിത്രം വിജയകരമായി തിയേറ്ററുകളിൽ ഒാടിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
