സംസ്ഥാന അവാർഡ്: ദുൽഖർ മികച്ച നടൻ, പാർവതി നടി, മികച്ച ചിത്രം ഒഴിവ് ദിവസത്തെ കളി

23:50 PM
01/03/2016

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ, നടി, സംവിധായകൻ എന്നീ അവാർഡുകൾ നേടി ചാർലിയാണ് പുരസ്കാര നേട്ടങ്ങൾ കൊയ്തത്. ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിന് ദുൽഖർ സൽമാനും ചാർലിയിലെയും എന്ന് നിന്‍റെ മൊയ്തീനിലെ പ്രകടനത്തിന് പാർവതിയെ നടിയായും തെരഞ്ഞെടുത്തു. ചാർലി ഒരുക്കിയ മാർട്ടിൻ പ്രക്കാട്ടാണ് മികച്ച സംവിധായകൻ. സനൽ കുമാർ ശശിധരന്‍റെ 'ഒഴിവ് ദിവസത്തെ കളി'യാണ് മികച്ച ചിത്രം.

വിവിധ ഇനങ്ങളിലായി 'ചാർലി' എട്ടും 'എന്ന് നിന്‍റെ മൊയ്തീൻ' ഏഴും പുരസ്കാരങ്ങൾ കരസ്ഥമാക്കിയപ്പോൾ ലുക്കാചുപ്പി, സൂ സൂ സുധി വാൽമീകം എന്നിവയിലെ അഭിനയത്തിന് ജയസൂര്യ പ്രത്യേക ജൂറി അവാർഡ് നേടി. അഭിനയത്തിൽ ജോയ് മാത്യു, ജോസഫ് ജോർജ് എന്നിവരും ആലാപനത്തിൽ ജയ ജയദീപും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. എന്ന് നിന്‍റെ മൊയ്തീന് ജനപ്രീതി, കലാമേന്മയുള്ള ചിത്രത്തിനും ശ്രീബാല കെ. മേനോന് നവാഗത സംവിധായികക്കും ഉള്ള പ്രത്യേക പുരസ്കാരങ്ങൾ ലഭിച്ചു.

പുരസ്കാര ജേതാക്കൾ:

 • നടൻ: ദുൽഖർ സൽമാൻ (ചാർലി)
 • നടി: പാർവതി (ചാർലി, എന്ന് നിന്‍റെ മൊയ്തീൻ)
 • സംവിധായകൻ: മാർട്ടിൻ പ്രക്കാട്ട് (ചാർലി)
 • സ്വഭാവ നടൻ: പ്രേം പ്രകാശ് (നിർണായകം)
 • സ്വഭാവ നടി: അഞ്ജലി പി.വി (ബെൻ)
 • കഥാകൃത്ത്: ഹരികുമാർ (കാറ്റും മഴയും)
 • ഛായാഗ്രാഹകൻ: ജോമോൻ ടി. ജോൺ (ചാർലി, എന്ന് നിന്‍റെ മൊയ്തീൻ, നീന)
 • തിരക്കഥാകൃത്ത്: ആർ. ഉണ്ണി, മാർട്ടിൻ പ്രക്കാട്ട് (ചാർലി)
 • തിരക്കഥ (അഡാപ്റ്റേഷൻ): മുഹമ്മദ് റാസി (വെളുത്ത രാത്രികൾ)
 • ഗാനരചയിതാവ്: റഫീക് അഹമ്മദ് ('കാത്തിരുന്നു കാത്തിരുന്ന് പുഴ മെലിഞ്ഞു'-എന്ന് നിന്‍റെ മൊയ്തീൻ)
 • സംഗീത സംവിധായകൻ: രമേശ് നാരായണൻ ('പശതി നിശി നിശി'-ഇടവപ്പാതി, 'ശാരദാംബരം ചാരു ചന്ദ്രിക'-എന്ന് നിന്‍റെ മൊയ്തീൻ)
 • പശ്ചാത്തല സംഗീതം: ബിജി ബാൽ (പത്തേമാരി, നീന)
 • പിന്നണി ഗായകൻ: പി. ജയചന്ദ്രൻ ('ഞാനൊരു മലയാളി', 'യുഗ്മഗാനം' -ജിലേബി, എന്നും ഏപ്പോഴും, എന്ന് നിന്‍റെ മൊയ്തീൻ)
 • പിന്നണി ഗായിക: മധുശ്രീ നാരായണൻ ('പശതി നിശി നിശി'-ഇടവപ്പാതി)


പ്രത്യേക പുരസ്കാരങ്ങൾ:

 • ജനപ്രിതി, കലാമേന്മ ചിത്രം: എന്ന് നിന്‍റെ മൊയ്തീൻ (സംവധിയാകൻ-ആർ.എസ് വിമൽ, നിർമാതാവ്-ബിനോയ് ശങ്കരത്തിൽ, രാഗി തോമസ്, സുരേഷ് രാജ്)
 • നവാഗത സംവിധായിക: ശ്രീബാല കെ. മേനോൻ (ലൗ 24X7)
 • പ്രത്യേക ജൂറി അവാർഡ്: ജയസൂര്യ (ലുക്കാചുപ്പി, സൂ സൂ സുധി വാൽമീകം)
 • പ്രത്യേക പരാമർശം (അഭിനയം): ജോയ് മാത്യു (മോഹവലയം)
 • പ്രത്യേക പരാമർശം (അഭിനയം): ജോസഫ് ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാചുപ്പി)
 • പ്രത്യേക പരാമർശം (ആലാപനം): ജയ ജയദീപ് (അമർ അക്ബർ ആന്‍റണി)


മറ്റ് പുരസ്കാരങ്ങൾ:

 • ഒന്നാമത്തെ കഥാചിത്രം: ഒഴിവുദിവസത്തെ കളി (സംവിധായകൻ: സനൽ കുമാർ ശശിധരൻ, നിർമാതാവ്: ഷാജി മാത്യു, അരുണ മാത്യു)
 • രണ്ടാമത്തെ കഥാചിത്രം: അമീബ (സംവിധായകൻ: മനോജ് ഗാന)
 • കുട്ടികളുടെ ചിത്രം: മലയേറ്റം (സംവിധായകൻ-തോമസ് ദേവസ്യ, നിർമാതാവ്-അമ്പിളി തോമസ്)
 • ബാലതാരം: ഗൗരവ് ജി. മേനോൻ (ബെൻ)
 • ബാലതാരം: ജാനകി മേനോൻ (മാൽഗുഡി ഡെയ്സ്)
 • ചിത്ര സംയോജകൻ: മനോജ് (ഇവിടെ)
 • കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാർലി)
 • ലൈവ് സൗണ്ട്: സന്ദീപ് പുതുശേരി, ജിജിമോൻ ജോസ് (ഒഴിവുദിവസത്തെ കളി)
 • ശബ്ദമിശ്രണം: എം.ആർ രാജകൃഷ്ണൻ (ചാർലി)
 • ശബ്ദഡിസൈൻ: രംഗനാഥ് രവി (എന്ന് നിന്‍റെ മൊയ്തീൻ)
 • പ്രൊസസിങ് ലാബ്, കളറിസ്റ്റ്: പ്രസാദ് ലാബ് മുംബൈ, ജെ.ഡി.എൻ കിരൺ (ചാർലി)
 • മേക്കപ്പ് മാൻ: രാജേഷ് നെന്മാറ (നിർണായകം)
 • വസ്ത്രാലങ്കാരം: നിസാർ (ജോ ആൻഡ് ബോയ്)
 • ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ): ശരത് (ഇടവപ്പാതി)
 • ഡബ്ബിങ് ആർട്ടിസ്റ്റ് (സ്ത്രീ): എയ്ഞ്ചൽ ഷിജോയി (ഹരം)
 • നൃത്ത സംവിധായകൻ: ശ്രീജിത്ത് (ജോ ആൻഡ് ബോയ്)


രചന വിഭാഗം പുരസ്കാരം:

 • സിനിമ ഗ്രന്ഥം: കെ.ജി ജോർജിന്‍റെ ചലച്ചിത്ര യാത്രകൾ (കെ.ബി വേണു)
 • സിനിമ ലേഖനം: സിൽവർ സ്ക്രീനിലെ എതിർനോട്ടങ്ങൾ (അജു കെ. നാരായണൻ)
Loading...
COMMENTS