Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമ്മ യോഗത്തിൽ നിന്ന് ജഗദീഷും സലീംകുമാറും വിട്ടുനിന്നു
text_fieldsbookmark_border
കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്ന് ജഗദീഷും സലീംകുമാറും വിട്ട് നിന്നു. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയില്‍ വൈസ് പ്രസിഡന്‍റ് മോഹന്‍ലാല്‍ എത്തിയതില്‍ പ്രതിഷേധിച്ച് അമ്മയിൽ നിന്നു രാജിവെച്ചതായി സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സലീംകുമാറില്‍ നിന്നും രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ജയിച്ച നടന്‍മാരായ മുകേഷും ഗണേഷ് കുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
താരങ്ങളായ മോഹന്‍ലാല്‍, ദിലീപ്, മമ്മുട്ടി, ഇന്നസെന്‍റ്, ദുല്‍ഖര്‍ സല്‍മാന്‍, ജയസൂര്യ, സിദ്ദീഖ്, നിവിൻ പോളി, കാവ്യ മാധവന്‍, മിയ, മീരാ നന്ദനടക്കമുള്ള താരങ്ങളെല്ലാം യോഗത്തിനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
