പിറന്നാൾ സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്ററുമായി ദുൽഖർ
text_fieldsപിറന്നാൾ സമ്മാനമായി മലയാളത്തിന്റെ താരപുത്രൻ ദുൽഖർ സൽമാന്റെ പുതിയ അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറക്കി. ചിത്രത്തിൽ അജി മാത്യു എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. 'സം ഹീറോസ് ആർ റിയൽ' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്. പാവാട എന്ന ചിത്രത്തിന് കഥയെഴുതിയ ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നവാഗതയായ കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൗബിന് ഷഹീര്‍, സിദ്ധിഖ് തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് അറിയുന്നത്.
ആരാധകർക്ക് പിറന്നാൾ സമ്മാനമായി പുറത്തിറക്കിയ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയാണ് ഫസ്റ്റ്ലുക്കും പുറത്തിറക്കിയത്. എന്നാൽ പുറത്തെത്തി മണിക്കൂറുകൾക്കകം വെബ്സൈറ്റ് ഡൗണായി. സാങ്കേതിക തകാരാറാവാം കാരണമെന്ന് കരുതുന്നു.പിറന്നാൾ ദിനത്തിൽ തന്റെ ഒഫീഷ്യൽ വെബ്സൈറ്റ് പുറത്തിറക്കുമെന്ന് കഴിഞ്ഞദിവസം ദുൽഖർ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
