ബെർലിൻ ചലച്ചിത്രമേളയിൽ ഒറ്റാലിന് ക്രിസ്റ്റൽ ബിയർ പുരസ്കാരം
text_fieldsബെർലിൻ ചലച്ചിത്രമേളയിൽ ജയരാജ് ചിത്രം 'ഒറ്റാലി'ന് പുരസ്കാരം ജനറേഷൻ കെ പ്ലസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റൽ ബിയർ പുരസ്കാരമാണ് ഒറ്റാലിന് ലഭിച്ചത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച തിരക്കഥ, പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒറ്റാൽ നേടിയിരുന്നു. കൂടാതെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ആന്‍റൺ ചെക്കോവിന്‍റെ 'വാങ്കാ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഒറ്റാൽ.
പ്രകൃതിയുടെയും സംഗീതത്തിന്റെയും പ്രഗത്ഭരായ അഭിനേതാക്കളുടെയും അപ്രതിരോദ്ധ്യ ബിംബങ്ങളാൽ ചിത്രം തങ്ങളെ സ്‌പർശിച്ചെന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് ജൂറി വിലയിരുത്തി. ദേശീയ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുംബൈ ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടി. -
ഒറ്റാലിനു ബെർലിൻ ചലച്ചിത്ര മേളയിൽ പുരസ്കാരം. ...ജെനെറേഷൻ കെ പ്ലസ് വിഭാഗത്തിൽ ചിൽഡ്രെൻസ് ജൂറിയുടെ ക്രിസ്റ്റൽ ബിയർ പുരസ്കാരം..മലയാള സിനിമയ്ക്ക് അഭിമാന നിമിഷം...
Posted by Dr.Biju on Saturday, February 20, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
