മണിരത്നം ചിത്രത്തിൽ നിന്ന് സായി പല്ലവി പിൻമാറി
text_fieldsമലരായും അഞ്ജലിയായും മലയാളി മനസിൽ കയറിക്കൂടിയ നടി സായി പല്ലവി മണി രത്നം ചിത്രത്തിൽ നിന്ന് പിൻമാറിയതായി റിപ്പോർട്ട്. ചിത്രത്തിലെ കഥാപാത്രം തനിക്ക് ചേരില്ലെന്നതിലാണ് പിൻമാറുന്നതെന്ന് സായി അറിയിച്ചതായാണ് സൂചന. എന്നാൽ ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ട രംഗങ്ങളുള്ളതിനാലാണ് പിൻമാറ്റമെന്നും റിപ്പോർട്ടുണ്ട്. കാര്‍ത്തി പൈലറ്റിന്റെ റോളിലും സായ് പല്ലവി ഡോക്ടറായും എത്തുന്ന റൊമാന്റിക് ചിത്രമാണ് മണി രത്നം ഒരുക്കുന്നതെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്നം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.ആര് റഹ്മാന് സംഗീതമൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം രവിവര്‍മ്മനാണ്. ഓകെ കണ്മണിക്ക് ശേഷം മണിരത്നം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം സെപ്തംബറില്‍ തുടങ്ങും. തമിഴ് തെലുങ്ക് പതിപ്പുകളിലായാണ് സിനിമ ഒരുക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
