'പ്രേമം' ഉഴപ്പലാണെങ്കിൽ അൽഫോൻസ്, താങ്കൾ ഇനിയും ഉഴപ്പണം -ബി. ഉണ്ണികൃഷ്ണൻ
text_fieldsപ്രേമം സിനിമ ഉഴപ്പിയാണ് ചെയ്തതെന്ന സംസ്ഥാന അവാർഡ് ജൂറി ചെയർമാൻ എം മോഹനന്‍റെ പ്രസ്താവനയെ പരിഹസിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. പ്രേമത്തിന്‍റെ സംവിധാനത്തെ ഉഴപ്പലെന്ന് പറയുന്നത് എങ്കിൽ അൽഫോൻസ് ഇനിയും ഉഴപ്പണമെന്ന് ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
''ഗംഭീരമായി ഉഴപ്പണമെന്നേ എനിക്ക് പറയാനുള്ളു. നമുക്ക് ഈ അവാർഡ് വേണ്ട്രടാ.. ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ'' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇന്നലെ ടി.വിയിൽ ഒരിക്കൽ കൂടി പ്രേമം സിനിമ കണ്ടു. കഴിഞ്ഞ ദിവസം അൽഫോൻസ് മോഹൻ സാറിനോട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം വായിക്കുകയും ചെയ്തു. ഞാൻ അതിൽ കക്ഷി ചേരുന്നില്ല. സാധാരണ അവാർഡ് വിവാദളിൽ/സംവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ് ചെയ്യാറുള്ളത്. ഒരു ജൂറി അവരുടെ ബോധ്യങ്ങൾ നടപ്പാക്കുന്നു; അതിനപ്പുറം പ്രാധാന്യമൊന്നും ഒരവാർഡിനും ഇല്ല. പക്ഷേ, അവാർഡ് പ്രഖ്യാപനവുമൊക്കെകഴിഞ്ഞ്, ജൂറി ചെയർമാൻ ഒരു ചിത്രത്തെ മാത്രം ലാക്കാക്കി സൗന്ദര്യശാസ്ത്രപരമായ ചില വിമർശനങ്ങളൊക്കെ നടത്തുമ്പോൾ പ്രതികരണങ്ങളുണ്ടാവുക സ്വാഭാവികം. ഒന്ന് പറയാതെ വയ്യ. ഈ ചിത്രം കണ്ടിട്ട്, ഇതിന്റെ ആദ്യപകുതിക്ക് ഏകാഗ്രതയില്ലാ, ഇതിന് ഘടനയില്ല, ഫോക്കസില്ലാ, ഇത് ഉഴപ്പിയെടുത്തതാണ് എന്നൊക്കെ പറയാൻ ഞാൻ ഏറെ ബഹുമാനിക്കുന്ന മോഹൻ സാറിന് എങ്ങനെ തോന്നി എന്നെനിക്കറിയില്ല. ഇതിനേക്കാൾ വലിയൊരു അസത്യം ഈ സിനിമയെ കുറിച്ച് പറയാൻ കഴിയില്ല. ഇത് ഉഴപ്പലാണെങ്കിൽ അൽഫോൻസ് താങ്കൾ ഇനിയും ഇനിയും ഉഴപ്പണം, ഗംഭീരമായി ഉഴപ്പണം എന്നേ എനിക്ക് പറയാനൊള്ളൂ. നമ്മുക്ക് ഈ അവാർഡ് വേണ്ട്രടാ! ഇവിടല്ലേലും സീൻ മൊത്തം കോൺട്രാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
