‘പുലി’ക്ക് കെണിയൊരുക്കി തിയറ്റര്‍ ഉടമകള്‍
text_fieldsകൊച്ചി: തമിഴ് സിനിമ ‘പുലി’യുടെ വൈഡ് റിലീസിങ് അനുവദിക്കില്ളെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. ബഹുഭാഷ ചലച്ചിത്രം ‘ബാഹുബലി’ക്ക് ശേഷം വന്‍ വിജയം ലക്ഷ്യമിടുന്ന ‘പുലി’യുടെ വ്യാപക റിലീസിങ്ങിനെതിരെ തിയറ്റര്‍ ഉടമകള്‍ രംഗത്തുവന്നതോടെ സിനിമമേഖലയില്‍ വീണ്ടും വിതരണക്കാരും പ്രദര്‍ശനശാല ഉടമകളും തമ്മിലെ ഏറ്റുമുട്ടലിനാണ് വഴിതെളിയുന്നത്.
സംസ്ഥാനത്ത് വൈഡ് റിലീസിങ് ഒരുകാരണവശാലും അനുവദിക്കില്ളെന്നും ‘പുലി’യുടെ വിതരണക്കാര്‍ വൈഡ് റിലീസിങ് ഒഴിവാക്കുമെന്ന് വാക്കുനല്‍കിയിട്ടുണ്ടെന്നും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ നേതാക്കള്‍ക്കെതിരെ വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെങ്കിലും വൈഡ് റിലീസിങ് അടക്കം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇക്കാര്യങ്ങള്‍ വിതരണക്കാരുമായി അടുത്തുതന്നെ ചര്‍ച്ച നടത്തുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തമിഴ്സൂപ്പര്‍ സ്റ്റാര്‍ വിജയ് നായകനാകുന്ന ‘പുലി’ ഒക്ടോബര്‍ ഒന്നിനാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. വിതരണ കമ്പനിയായ തമീന്‍സ് റിലീസ് ചെയ്യുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലും ഇതേ ദിവസംതന്നെ പുറത്തിറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
