‘എന്ന് നിന്‍െറ മൊയ്തീന്‍’ ആത്മകഥയല്ല, അനശ്വര പ്രണയം -ആര്‍.എസ്. വിമല്‍
text_fieldsതിരുവനന്തപുരം: മൊയ്തീന്‍െറ ആത്മകഥയല്ല അനശ്വര പ്രണയമാണ് ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയെന്ന് സംവിധായകന്‍ ആര്‍.എസ്. വിമല്‍. തിരുവനന്തപുരം പ്രസ്ക്ളബില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്തെ ഹീറോയായിരുന്നു മൊയ്തീന്‍. സര്‍വമേഖലയിലും കൈയൊപ്പ് ചാര്‍ത്തിയയാള്‍. ആറുവര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ഈ സിനിമ ചെയ്യാനായത്. മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയില്‍ കിട്ടിയ ആവേശമാണ് ഇതിനു ധൈര്യം പകര്‍ന്നതും നിയോഗം പോലെ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ പ്രണയത്തിന്‍െറ വിജയമാണെന്ന് ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് പറഞ്ഞു. ഒട്ടേറെ പ്രണയകഥകള്‍ സിനിമയായിട്ടുണ്ടെങ്കിലും ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി മൊയ്തീന്‍ എന്ന ഹീറോയുടെ ജീവിതവും പ്രണയവും തനിമ ചോരാതെ ആവിഷ്കരിക്കാനായെന്നതാണ് സിനിമയുടെ പ്രത്യേകത. മൊയ്തീന്‍െറ ജീവിതത്തിന്‍െറ 10 ശതമാനം പോലും സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. ജീവിതകഥ പറയണമൈങ്കില്‍ അഞ്ച് സിനിമകളെങ്കിലും എടുക്കേണ്ടിവരും. മതം, കുടുംബം, വിശ്വാസം, തുടങ്ങിയവയെല്ലാം പ്രണയത്തിന് എതിരായിരുന്നു. പ്രണയത്തിന്‍െറ ശക്തിയാണ് അവരെ മുന്നോട്ടു നയിച്ചത്. മരണത്തിനും പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ഒരുപാട് സിനിമകള്‍ എടുക്കാനുള്ള സാധ്യത ഇതിലുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
തനിക്ക് കുടുംബത്തെ തിരിച്ചുതന്ന സിനിമയാണിതെന്ന് മൊയ്തീന്‍െറ സഹോദരനും മുക്കത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വി.പി. റഷീദ് പറഞ്ഞു. ഇത് തന്‍െറ കുടുംബത്തിന്‍െറ സിനിമയാണ്. അതുകൊണ്ടുതന്നെ കരഞ്ഞുകൊണ്ടേ മൊയ്തീന്‍െറയും പിതാവിന്‍െറയും ഓര്‍മകളെ കുറിച്ച് പറയനാകൂ. ജീവിതത്തിലുടനീളം ധൈര്യവാനായിരുന്നു മൊയ്തീനെന്നും റഷീദ് പറഞ്ഞു.
കാവ്യാത്മകമായ സിനിമക്ക് സംഗീതമൊരുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. നടന്‍ ടോവിനോ തോമസ്, നിര്‍മാതാവ് സുരേഷ് രാജ് എന്നിവരും പങ്കെടുത്തു. പ്രസ്ക്ളബ് പ്രസിഡന്‍റ് ആര്‍. അജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. സിനിമ തമിഴിലും ചിത്രീകരിക്കാന്‍ തീരുമാനിച്ചതായി സംവിധായകന്‍ പറഞ്ഞു. എ.ആര്‍. റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കാമെന്ന് സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
