കാഞ്ചനയെ കാണാതെ വിമല്‍
text_fieldsമുക്കം: മൊയ്തീന്‍െറയും കാഞ്ചനമാലയുടേയും ജന്മനാടായ മുക്കത്ത് ജനങ്ങളുടെ മനസ്സ് തൊട്ടറിയാന്‍ ‘എന്ന് നിന്‍െറ മൊയ്തീന്‍’ സിനിമയുടെ സംവിധായകന്‍ ആര്‍.എസ്. വിമലത്തെി. മൊയ്തീന്‍െറ നാട്ടുകാര്‍ക്കൊപ്പം സിനിമ കണ്ട വിമല്‍, കാഞ്ചനമാലയെ കാണാതെയാണ് മടങ്ങിയത്.
മുന്നറിയിപ്പില്ലാതെയാണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്ന അഭിലാഷ് തിയറ്ററില്‍ എത്തിയത്.
കനത്ത മഴയായിരുന്നിട്ടുകൂടി വിവരമറിഞ്ഞത്തെിയ മൊയ്തീന്‍െറയും കാഞ്ചനയുടേയും സ്വന്തം മുക്കത്തുകാര്‍ തിയറ്റര്‍ പരിസരത്ത് തടിച്ചുകൂടി. സ്നേഹത്തിന്‍െറയും ത്യാഗത്തിന്‍െറയും സഹിഷ്ണുതയുടേയും പാഠങ്ങള്‍ ജീവിതംകൊണ്ട് ജനങ്ങളെ പഠിപ്പിച്ച മൊയ്തീനെയും കാഞ്ചനയെയും ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തിയ സംവിധായകനെ സിനിമ കാണാനത്തെിയവരും നാട്ടുകാരും ഹൃദ്യമായി സ്വീകരിച്ചു. നാട്ടുകാരോടൊപ്പം സിനിമ കണ്ടശേഷം സന്തോഷം പങ്കുവെക്കാന്‍ വിമല്‍ തിയറ്റര്‍ ഉടമ കുഞ്ഞേട്ടനുമൊത്ത് കേക്ക് മുറിച്ചു.
മുക്കം ലോകത്തിന് നല്‍കിയ സംഭാവനയാണ് ഈ സിനിമയെന്നും മൊയ്തീന്‍റയും കാഞ്ചനയുടേയും സ്വന്തംനാട്ടുകാരുടെ കൂടെ സിനിമ കാണാന്‍ കഴിഞ്ഞത് ആനന്ദകരമായെന്നും അദ്ദേഹം പറഞ്ഞു. മൊയ്തീന്‍െറ സഹോദരന്‍ ബി.പി. റഷീദ്, എ.പി. രാധാകൃഷ്ണന്‍ തെച്യാട്, മുഹമ്മദ് ബിയ്യാള്‍ കൊടുവള്ളി എന്നിവരും വിമലിനോടൊപ്പം എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
