ദുൽഖറും സായ്പല്ലവിയും സമീർ താഹിറും...

20:50 PM
20/11/2015

'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്ക് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. 'പ്രേമം' നായിക സായി പല്ലവിയാണ് ദുൽഖറിന്‍റെ നായിക. പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് ഗോപിനാഥ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, സംഗീതം റെക്‌സ് അലക്‌സ്, കല ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

 

Loading...
COMMENTS