‘പ്രേമം’ ചോര്‍ത്തല്‍: ശാസ്ത്രീയ പരിശോധനാഫലം കാത്ത് ആന്റി പൈറസി സെല്‍
text_fieldsതിരുവനന്തപുരം: ‘പ്രേമം’ സിനിമ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ശാസ്ത്രീയ പരിശോധനാഫലം കാത്ത് അന്വേഷണസംഘം. ചിത്രത്തിന്‍െറ സംവിധായകന് അല്‍ഫോണ്‍സ് പുത്രന്, നിര്‍മാതാവ് അന്‍വര്‍ റഷീദ്, മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതോടെ കേസ് അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് ഉന്നതങ്ങളില്‍നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഫോറന്‍സിക് പരിശോധനാഫലം വന്നാല്‍ മാത്രമേ തുടര്‍നടപടികള്‍ കൈക്കൊള്ളാനാവൂ എന്ന് ആന്റി പൈറസി സെല്‍ എസ്.പി പ്രതീഷ് കുമാര്‍ പറഞ്ഞു. ചിത്രത്തിന്‍െറ വിഡിയോ ചോര്‍ത്തിയ മുഖ്യപ്രതിയെ കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായി അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ചിത്രം വാട്സ് ആപ് വഴി പ്രചരിപ്പിച്ചവരെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചോര്‍ത്തിയവരെ അറസ്റ്റ് ചെയ്ത ശേഷമാകും പ്രചരിപ്പിച്ചവരെ പിടികൂടുന്നത്. അതേസമയം, ശാസ്ത്രീയ പരിശോധനാഫലം ലഭ്യമാകാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ലഭ്യമാകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.