രാജമൗലിയോടൊപ്പം ലാലേട്ടൻ...
text_fieldsബാഹുബലിയുടെ സംവിധായകന് രാജമൗലിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ചന്ദ്രശേഖര്‍ യെലെട്ടി ഒരുക്കുന്ന ദ്വിഭാഷ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഹൈദരാബദിലെത്തിയ ലാല്‍ ഒരു ക്രിസ്മസ് പാര്‍ട്ടിക്കിടെയാണ് രാജമൗലിയെ കണ്ടുമുട്ടിയത്. പാര്‍ട്ടിക്കിടെ ഇരുവരും സൗഹൃദം പങ്കുവച്ചെങ്കിലും സിനിമാസംബന്ധമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് സൂചന. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ രാജമൗലിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവിട്ടത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഗരുഡ എന്ന ചിത്രമൊരുക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് രാജമൗലി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഗരുഡ എന്ന ചിത്രം തന്റെ മനസ്സിലിപ്പോഴുമുണ്ടെന്ന് രാജമൗലി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതിനെകുറിച്ച് കൂടുതലായി ഒന്നും പറയാനാവില്ല. രാജ്യത്തെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹന്‍ലാല്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അഭിനേതാക്കളെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് ഗരുഡ ഇനിയും എത്തിയിട്ടില്ലെന്നും രാജമൗലി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
