റെക്കോർഡ് കളക്ഷനുമായി ചാർലി മുന്നേറുന്നു
text_fieldsദുൽഖർ ചിത്രം ചാർലിക്ക് കളക്ഷൻ റെക്കോർഡ്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനത്തില്‍ത്തന്നെ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ആദ്യദിനം ചിത്രം രണ്ട് കോടി രൂപയാണ് നേടിയത്. കേരളത്തില്‍ 97 തീയേറ്ററുകളിലായിരുന്നു ചാര്‍ലി വ്യാഴാഴ്ച റിലീസായത്. കേരളത്തിന് പുറത്ത് 11 കേന്ദ്രങ്ങളിലെ 77 സ്ക്രീനുകളില്‍ ചിത്രം ക്രിസ്മസ് ദിനത്തില്‍ പ്രദര്‍ശനം ആരംഭിക്കും.
ആരാധകർക്ക് ക്രിസ്മസ് സമ്മാനമായി ചിത്രത്തിൽ ദുൽഖർ ആലപിച്ച ഗാനവും പുറത്തിറങ്ങി. ചുന്ദരി പെണ്ണേ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. അതേസമയം, ചിത്രം തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ദുൽഖർ പനി പിടിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാർവതിയാണ് ചിത്രത്തിലെ നായിക.
അപർണ േഗാപിനാഥ്, െനടുമുടി േവണു, സീത, േജാജു േജാർജ്, െചന്പൻ , വിേനാദ് , േജായ് മാത്യു , രൺജി പണിക്ക ർ,കൽപന, സുനിൽ സുഗത, സൗബിൻ, േടാ വിേനാ േതാമസ്, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന് സാഗർ തുടങ്ങിയവർ അഭിനയിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപീസുന്ദറാണ് ഈണം പകരുന്നത്.
ൈഫൻഡിങ് സിനിമയുെട ബാനറിൽ െഷബിൻ, ബക്കർ, േജാജു േജാര്‍ജ്, മാർട്ടിന് പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നും. കഥ, സംഭാഷണം: ഉണ്ണി ആർ. ജോമോന് ടി ജോണിന്റേതാണ് ഛായാഗ്രഹണം. എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
