Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളത്തിലെ പ്രമുഖ നടൻ തന്‍റെ അവസരങ്ങൾ ഇല്ലാതാക്കി -ഭാവന

text_fields
bookmark_border
മലയാളത്തിലെ പ്രമുഖ നടൻ തന്‍റെ അവസരങ്ങൾ ഇല്ലാതാക്കി -ഭാവന
cancel

മലയാളത്തിലെ ഒരു പ്രമുഖ നടൻ സിനിമയില്‍ തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടി ഭാവന. ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം പറഞ്ഞത്. ഇത് വെറും ഗോസിപ്പല്ല, സത്യമാണ്. എനിക്ക് അവസരങ്ങള്‍ കിട്ടാതിരിക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഇടപെട്ടു. ഒരിക്കല്‍ എന്റെ ഒരു കൂട്ടുക്കാരി സഹായം അഭ്യര്‍ഥിച്ച് വന്നു. അവര്‍ നിരവധി കുടുംബപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സമയമായിരന്നു അത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് നാളെ എനിക്കും സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണിതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അവരെ സഹായിച്ചത്.

ഇതോടെ എന്റെ ജീവിതത്തിലും പ്രശനങ്ങളുണ്ടായി. സിനിമയിലെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങി. വൈകിയാണ് ഞാനിത് തിരിച്ചറിഞ്ഞത്. എന്നാല്‍, ഇത് ഒരു തരത്തില്‍ എനിക്ക് അനുഗ്രഹമായി. ഇത് കാരണം നിലവാരമില്ലാത്ത ഒരുപാട് ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും തനിക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതായി തോന്നിയിട്ടില്ല ഒരു വര്‍ഷം രണ്ടു സിനിമകള്‍ വെച്ച് ചെയ്യാറുണ്ടെന്നും ഭാവന പറഞ്ഞു.

തിരക്കഥയോടൊപ്പം പ്രതിഫലത്തിനും പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് ഭാവന പറഞ്ഞു. തിരക്കഥയോടൊപ്പം ആവശ്യപ്പെടുന്ന പ്രതിഫലം കൂടെ കിട്ടിയാലെ താന്‍ പ്രോജക്ട് സ്വീകരിക്കാറുളളു. ഇതിന് അര്‍ഥം നിര്‍മാതാവിന് താങ്ങാനാവാത്ത പ്രതിഫലം ചോദിക്കുന്നുവെന്നല്ല. ഇവിടെ നാലോ അഞ്ചോ സിനിമയില്‍ അഭിനയിക്കുന്ന നടന്മാര്‍ക്ക് 70 ലക്ഷമോ അതിലധികമോ പ്രതിഫലം നല്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാണെന്നും ഭാവന തുറന്നടിച്ചു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story