‘ദില്‍വാലെ’ ബഹിഷ്കരിക്കാന്‍ എം.എന്‍.എസിന്‍െറ ആഹ്വാനം
text_fieldsമുംബൈ: ഷാറൂഖ് ഖാന്‍-കാജല്‍ താര കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഹിന്ദി ചിത്രം ‘ദില്‍വാലെ’ ബഹിഷ്കരിക്കാന്‍ എം.എന്‍.എസിന്‍െറ ആഹ്വാനം. വെള്ളിയാഴ്ച തിയറ്ററുകളിലത്തെുന്ന സിനിമ ആരും കാണരുതെന്ന് സിനിമാ മേഖലയിലുള്ള എം.എന്‍.എസിന്‍െറ ട്രേഡ് യൂനിയനായ ചിത്രപത് കര്‍മചാരി സേനയാണ് ആവശ്യപ്പെട്ടത്. കടുത്ത വരള്‍ചയില്‍ ദുരിതംപേറുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരെ സഹായിക്കാത്തതിനാണ് ബഹിഷ്കരണം.
മറാത്ത്വാഡയിലെ കര്‍ഷകര്‍ വരള്‍ച്ചനേരിടുമ്പോള്‍ സംസ്ഥാനത്ത് കഴിയുകയും പണം സമ്പാദിക്കുകയും ചെയ്ത ഷാറൂഖ് അവരെ സഹായിക്കുന്നില്ളെന്ന് ചിത്രപത് കര്‍മചാരി സേനാ തലവന്‍ അമെയ് ഖോപ്കര്‍ പറഞ്ഞു. സഹായം അനിവാര്യമായപ്പോള്‍ ഖാന്‍ മുന്നോട്ടുവരുന്നില്ല. തങ്ങള്‍ സിനിമക്ക് വിലക്കേര്‍പ്പെടുത്തുകയല്ല; ബഹിഷ്കരിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും ഖോപ്കര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് ഷാറൂഖ് ഖാന്‍െറ ‘ദില്‍വാലെ’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനത്തെുന്നത്. ചെന്നൈ പ്രളയക്കെടുതിയുടെ ഇരകള്‍ക്ക് ഷാറൂഖ് കോടി രൂപ സഹായം നല്‍കിയത് ഈയിടെ വാര്‍ത്തയായിരുന്നു.
കര്‍ഷകരെ സഹായിക്കാത്തവരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്ന് മുമ്പും ചിത്രപത് കര്‍മചാരി സേന ആവശ്യപ്പെട്ടിരുന്നു. ബോളിവുഡില്‍നിന്ന് പണമുണ്ടാക്കുകയും നിശാ വിരുന്നുകള്‍ നടത്തി കോടികള്‍ പൊടിക്കുകയും ചെയ്യുന്നവര്‍ ആവശ്യം വരുമ്പോള്‍ ജനങ്ങളെ സഹായിക്കുന്നില്ളെന്നാണ് ട്രേഡ് യൂനിയന്‍െറ ആരോപണം. ജനങ്ങള്‍ പണംമുടക്കി സിനിമ കാണുന്നതുകൊണ്ടാണ് സിനിമാ മേഖലയിലുള്ളവര്‍ പണമുണ്ടാക്കുന്നതെന്നും അതിനാല്‍ സഹായം ആവശ്യം വരുമ്പോള്‍ ജനങ്ങള്‍ക്കായി രംഗത്തുവരുകതന്നെ വേണമെന്നുമാണ് ചിത്രപത് കര്‍മചാരി സേന നിര്‍ബന്ധംപിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
