Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദ് ബ്യൂട്ടിഫുൾ ഗെയിമു’മായി പൃഥ്വിരാജ്

text_fields
bookmark_border
‘ദ് ബ്യൂട്ടിഫുൾ ഗെയിമു’മായി പൃഥ്വിരാജ്
cancel

മലബാറിന്‍റെ ഫുട്ബാൾ ആവേശത്തെ കുറിച്ചുള്ള കഥ പറയുന്ന ‘ദ് ബ്യൂട്ടിഫുൾ ഗെയിമി’ൽ പൃഥ്വിരാജ് നായകൻ. ഫാഷൻ ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്യുന്ന സിനിമ, ആദംസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ പ്രിജേഷ്, മുഹമ്മദ്, സജിൻ ജാഫർ എന്നിവരാണ് നിർമിക്കുന്നത്. നവാഗതനായ അജയ് കുമാറാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുക.

പൃഥ്വിരാജിനൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും പഴകാല ഫുട്ബാൾ താരങ്ങളും ആഫ്രിക്കൻ ഫുട്ബാൾ താരങ്ങളും സിനിമയുടെ ഭാഗമാകും. അടുത്ത വർഷം മലപ്പുറത്തെ അരീക്കോട് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഒഡീഷനിലൂടെ രണ്ട് യൂത്ത് ഫുട്ബാൾ ടീമുകളെ തെരഞ്ഞെടുക്കും. ആക്ട് ലാബിന്‍റെ നേതൃത്വത്തിൽ ഡിസംബർ 26, 27 തീയതികളിൽ മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഒഡീഷൻ നടക്കും. സിനിമയെ പരിചയപ്പെടുത്താൻ ഫുട്ബാൾ താരങ്ങൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിക്കും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story