Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമര്‍ശങ്ങളെ വിവരക്കേടായി മാത്രം കാണുന്നു -കാഞ്ചനമാല

text_fields
bookmark_border
വിമര്‍ശങ്ങളെ വിവരക്കേടായി മാത്രം കാണുന്നു -കാഞ്ചനമാല
cancel

നടന്‍ സിദ്ദിഖിന്‍റെ വിമർശങ്ങള്‍ക്ക് മറുപടിയുമായി കാഞ്ചനമാല രംഗത്ത്. തന്നെ വിമര്‍ശിക്കുന്നവർക്ക് പുല്ലുവില മാത്രമെ കല്‍പിക്കുന്നുള്ളുവെന്നും ഇത്തരം വിമര്‍ശനങ്ങള്‍ വിവരക്കേടായി മാത്രമെ കാണുന്നുള്ളുവെന്നും കാഞ്ചനമാല പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍ക്ക് എന്തും എഴുതാനുള്ള സ്വാതന്ത്രം ഉണ്ട് വ്യക്തിപരമായി സിദ്ദിഖ് എന്ന നടനെ അറിയില്ല, സിദ്ദിഖിന് എന്നെയും അറിയില്ല. ട്രസ്റ്റിനു സഹായമെത്തിച്ച ദിലീപിനെ അറിയാം. എനിക്ക് ഒരു ശത്രുപക്ഷമുണ്ട്. ഒരു പക്ഷേ സിദ്ദിഖും ആ ശത്രുപക്ഷത്തിന്‍റെ ഭാഗത്തു പെട്ടുപോയതായിരിക്കാം. അതുകൊണ്ട് ഇവ എന്നെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. വിമര്‍ശകര്‍ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാല്‍ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്‌നേഹിച്ചെങ്കില്‍ ജീവിതകാലം മുഴുവന് അയാള്‍ക്കു വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്.  നീലക്കണ്ണടയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം നീലയായും പച്ചക്കണ്ണടയിലൂടെ നോക്കുന്നവര്‍ക്ക് എല്ലാം പച്ചയായുമേ തോന്നുകയുള്ളു എന്നും കാഞ്ചന വ്യക്തമാക്കി.

ഒരു നടന്മാരെയും ഞാന്‍ വിമര്‍ശിച്ചിട്ടില്ല. എല്ലാവരുടേയും അഭിനയം എനിക്കിഷ്ടവുമാണ്. മൊയ്തീന്‍റെ രൂപത്തോട് കുറച്ച് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീരപ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്.

കാഞ്ചനമാലയെ അറിയുന്നവര്‍ക്ക് അവര്‍ എങ്ങനെയുള്ള ആളാണെന്ന് നന്നായി അറിയാം. മൊയ്തീനെ പ്രണയിച്ചിരുന്ന സമയത്തും മൊയ്തീന്‍റെ മരണശേഷവും ഒരുപാട് വിവാഹാലോചനകൾ വന്നിട്ടുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച്  അവളുടെ  പവിത്രത കാത്തുസൂക്ഷിക്കുക ഏറ്റവും വലുയ കാര്യമെന്ന്  വിശ്വസിക്കുന്നു. അത് മരണം വരെയും ഞാന് കാത്തുസൂക്ഷിക്കുകയും ചെയ്യും.  അല്ലാതെ ഒരാളെ സ്‌നേഹിച്ചിട്ട് വേറേ ഒരാളിന്‍റെ കൂടെപ്പോകുന്ന തരക്കാരി അല്ല താന്‍. ഞാന്‍ സ്‌നേഹിച്ചത് മൊയ്തീനെ മാത്രമാണ്. അതു മരണം വരെയും അങ്ങനെ തന്നെയായിരിക്കുമെന്നും കാഞ്ചനമാല കൂട്ടിച്ചേര്‍ത്തു.

തന്നെ  ആരും ദേവതയാക്കുകയൊന്നും വേണ്ട. സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി എന്‍റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. എന്നെ വിശ്വസിച്ച് സഹായമഭ്യര്‍ഥിച്ച് എത്തുന്ന അനേകം പേരുണ്ട്. അവരുടെ കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ ഇപ്പോള്‍ സമയമുള്ളു. കാര്യങ്ങള്‍ വ്യക്തമാകുമ്പോൾ വിമർശിച്ചവര്‍ ഒരു ദിവസം പശ്ചാത്തപിക്കും -കാഞ്ചനമാല പറഞ്ഞു.

അഭിയത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണ്. പേഴ്‌സണാലിറ്റിയില്‍ മമ്മൂട്ടി. കോടീശ്വരന്‍ പരിപാടി കണ്ട് ഇഷ്ടം തോന്നിയ ഒരാളാണ് സുരേഷ് ഗോപി. സിദ്ദിഖും എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ്. അങ്ങനെ എല്ലാവരേും അഭിനയ കാര്യത്തില്‍ എനിക്കിഷ്ടം തന്നെയാണെന്നും കാഞ്ചന വ്യക്തമാക്കി.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story