ചലച്ചിത്ര നടന് പറവൂര്‍ ഭരതന് അന്തരിച്ചു
text_fieldsകൊച്ചി: ആദ്യകാല മലയാള ചലച്ചിത്ര നടന് പറവൂര്‍ ഭരതന്(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്ന്ഏറെ നാളായി ചികിത്സയിലായിരുന്നു. ഉറക്കത്തിനിടെ ,ബുധനാഴ്ച പുലര്‍ച്ചയൊയിരുന്നു മരണം.
1951ല്‍ രക്തബന്ധം എന്ന സിനിമയിലെ ചെറിയ വേഷത്തിലാണ് ആദ്യം അഭിനയിച്ചത്. പ്രേംനസീര്‍, സത്യന് തുടങ്ങിയ പഴയകാല നടന്മാര്ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ചങ്ങാതിക്കൂട്ടമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

1929ല്‍ എറണാകുളം നോര്‍ത്ത് പറവൂര്‍ വാവക്കാട്ട ഭരതന്‍െറ ജനനം. കള്ള്ചത്തെ് തൊഴിലാളികളുടെ മകനായി സാധാരണ കുടുംബത്തിലാണ് അദ്ദേഹത്തിന്‍െറ ജനനം. ചെറുപ്പത്തില്‍ തന്നെ അച്ഛന് മരിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഭരതന്‍െറ അഭിനയം കണ്ട കാഥികന് കെടാമംഗലം സദാനന്ദനാണ് അദ്ദേഹത്തെ നാടകത്തില്‍ അഭിനയിപ്പിക്കുന്നത്. തുടര്‍ന്ന് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളില്‍ ഒരു സജീവ സാന്നിദ്ധ്യമായി ഭരതന് മാറി. 1964ല്‍ എം.കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത 'കറുത്ത കൈ'യിലെ മുഴുനീള വില്ലന്‍ വേഷം ആണ് അദ്ദഹത്തേിന്‍്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. പഞ്ചവര്‍ണത്തത്ത പോലെ എന്ന പ്രശസ്തമായ ഗാനം പാടി അഭിനയിച്ചതും അദ്ദേഹമായിരുന്നു.
2009വരെ സിനിമാ ലോകത്ത് സജീവമായിരുന്നു. ആദ്യകാല സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം പിന്നീട് കോമഡി വേഷത്തിലേക്കു മാറി. നിരവധി ചിത്രങ്ങളില്‍ തന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം കോമഡി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ചു.

ലോട്ടറി ടിക്കറ്റ്, അടിമകള്‍, റസ്റ്റ് ഹൗസ്, ഡോ. പശുപതി, ഗോഡ്ഫാദര്, ഇന്‍ ഹരിഹര്‍ നഗര്‍, അരമനവീടും അഞ്ഞൂറേക്കറും, മഴവില്‍ക്കാവടി , ഗജകേസരിയോഗം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ഹിസ് ഹൈനസ് അബ്ദുള്ള, കണ്ണൂര്‍ ഡീലക്സ്, റസ്റ്റ് ഹൗസ്, പഞ്ചവടി തുടങ്ങി 250 ലേറെ ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്.
തങ്കമണിയാണ് ഭാര്യ. പ്രദീപ്, അജയന്, ബിന്ദു, മധു എന്നിവര്‍ മക്കളാണ്. സംസ്കാരം നാളെ രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
