10 % വിനോദനികുതി; ചർച്ച ചെയ്യുമെന്ന്​ ഉറപ്പ്​ ലഭിച്ചതായി ഫെഫ്​ക

10:04 AM
10/02/2019
b-unnikrishnan-23

തിരുവനന്തപുരം: സിനിമ ടിക്കറ്റിന്​ 10 ശതമാനം വിനോദനികുതി ഏർപ്പെടുത്തിയ ബജറ്റ്​ തീരുമാനം ചർച്ച ചെയ്യുമെന്ന്​ മുഖ്യമന്ത്രി ഉറപ്പ്​ നൽകിയതായി ഫെഫ്​ക ചെയർമാൻ ബി.ഉണ്ണികൃഷ്​ണൻ. അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞതായി ബി.ഉണ്ണികൃഷ്​ണൻ വ്യക്​തമാക്കി. 

സിനിമാ പ്രവർത്തകർ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴചയിലാണ്​ ഇക്കാര്യം അറിയിച്ചത്​​. '
അമ്മ' പ്രസിഡൻറ്​ മോഹൻലാൽ, മമ്മൂട്ടി, ബി ഉണ്ണിക്കൃഷ്ണൻ തുടങ്ങി സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളാണ്​ മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടത്തിയത്​.
 വിനോദ നികുതി വർധന, ഓൺലൈൻ ടിക്കറ്റിങ്ങ് പരാതികൾ തുടങ്ങി വിവിധ വിഷയങ്ങൾ  മുഖ്യമന്ത്രിയെ അറിയിച്ചു. 

Loading...
COMMENTS