ആ റോളിൽ മമ്മുട്ടിക്ക് പകരക്കാരനില്ല
text_fieldsപേരൻപ് എന്ന പുതിയ തമിഴ് ചിത്രത്തിൽ മമ്മുട്ടി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ പകരക്കാരനില്ലെന്ന് തമിഴ് നിർമാതാവും എഴുത്തുകാരനുമായ ധനഞ്ജയൻ ഗോവിന്ദൻ. ട്വിറ്ററിലുടെയാണ് മമ്മുട്ടിയുടെ റോളിനെ പുകഴ്ത്തി ധനഞ്ജയൻ രംഗത്തെത്തിയിരിക്കുന്നത്.
പേരൻപിെൻറ 30 മിനിട്ട് കണ്ടപ്പോൾ തന്നെ ചിത്രം തെൻറ ഹൃദയത്തെ സ്പർശിച്ചു. ചിത്രം തമിഴ് സിനിമയുടെ അഭിമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാട് നന്ദിയുണ്ട് മമ്മുക്ക റാമിെൻറ ചിത്രത്തിൽ അഭിനയിച്ചതിന്. ഉത്തരവാദിത്തമുള്ള അച്ഛെൻറ വേഷത്തിൽ നിങ്ങൾ മികച്ചു നിന്നു. ഇത്രയും ഭംഗിയായി ഇൗ വേഷം ചെയ്യാൻ മറ്റാർക്കും സാധിക്കില്ല. ചിത്രം മുഴുവൻ കാണാനായി കാത്തിരിക്കുകയാണെന്നും ധനഞ്ജയൻ ട്വിറ്ററിൽ കുറിച്ചു.
27ന് റോട്ടർഡാം രാജ്യാന്തര ചലച്ചിത്ര മേളയിൽ ആണ് പേരൻമ്പിെൻറ ആദ്യ പ്രദർശനം. തമിഴ് സിനിമക്കുള്ള പ്രത്യേക വിഭാഗത്തിലാണ് സിനിമ പ്രദർശിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ റാം തരമണി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്നതാണ് പേരൻമ്പ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
