Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമൊബൈലും ടാബും കൂടുതൽ...

മൊബൈലും ടാബും കൂടുതൽ പ്രേക്ഷകരെ സൃഷ്​ടിക്കും; ദൃശ്യാനുഭവ നിലവാരത്തിൽ ഉറപ്പില്ല -മനോജ്​ നൈറ്റ്​ ശ്യാമളൻ

text_fields
bookmark_border
മൊബൈലും ടാബും കൂടുതൽ പ്രേക്ഷകരെ സൃഷ്​ടിക്കും; ദൃശ്യാനുഭവ നിലവാരത്തിൽ ഉറപ്പില്ല -മനോജ്​ നൈറ്റ്​ ശ്യാമളൻ
cancel

ലോസ്​ ആഞ്ചലസ്​: സ്​ട്രീമിങ്​ സേവനങ്ങൾ വ്യാപകമായതോടെ ദൃശ്യസൃഷ്​ടികൾക്ക്​ മൊബൈലിലൂടെയും ടാബിലുടെയും കൂടു തൽ പ്രേക്ഷകരെ ലഭിച്ചെങ്കിലും അവ നൽകുന്ന ദൃശ്യാനുഭവത്തിന്​ നിലവാരം ഉറപ്പിക്കാനാകില്ലെന്ന്​ ഹോളിവുഡിൽ മലയാള ി സാന്നിധ്യമറിയിച്ച സംവിധായകൻ മനോജ്​ നൈറ്റ്​ ശ്യാമളൻ. മനോജ്​ സംവിധായകനും എക്​സിക്യൂട്ടീവ്​ ​പ്രൊഡ്യൂസറുമായ ആപ്പിൾ ടി.വി+ വെബ്​ സീരീസ്​ ‘സെർവൻറി​’ൻെറ സ്​ട്രീമിങ്​ ഇന്ന്​ ആരംഭിക്കുന്ന സാഹചര്യത്തിൽ, സിനിമ കൈക്കുള്ളിലേക്ക്​ എത്തുന്നതിൻെറ വിവിധ വശങ്ങൾ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ട്വിസ്​റ്റുകളുടെ തമ്പുരാൻ’ എന്ന്​ വിശേഷിപ്പിക്കപ്പെടുന്ന മനോജ്​ ആവിഷ്​കരിച്ച ‘സെർവൻറി’ൻെറ ട്രെയ്​ലർ ഏറെ ശ്രദ്ധ നേടിയിരുന്നു.

10 എപിസോഡുകളുള്ള സീരീസിൻെറ ആദ്യ മൂന്ന്​ എണ്ണമാണ്​ ഇന്ന്​ സ്​ട്രീം ചെയ്യുക. തുടർന്നുള്ള എപിസോഡുകൾ ജനുവരി പകുതി വരെ വെള്ളിയാഴ്​ചകളിൽ പ്രേക്ഷകരിലെത്തും.
‘ഏത്​ തരത്തിലുമുള്ള ദൃശ്യസൃഷ്​ടിയാക​ട്ടെ, 80 ശതമാനം ആളുകളും മൊബൈലിൽ അല്ലെങ്കിൽ ടാബിലാണ്​ കാണുന്നത്​. വീട്ടിലിരിക്കു​​േമ്പാളോ യാത്ര ചെയ്യു​േമ്പാളോ സൗകര്യപ്രദമായി കാണാം എന്ന നിലക്ക്​ ഇതിൻെറ സ്വീകാര്യത വർധിക്കുന്നുണ്ട്​. എന്നാൽ, സൃഷ്​ടിയുടെ അല്ലെങ്കിൽ ദൃശ്യാനുഭവത്തിൻെറ പൂർണത അതിൽ ഉണ്ടാകണമെന്നില്ല. അത്തരം പൂർണതക്കായി പ്രേക്ഷകർ ബിഗ്​ സ്​​ക്രീനിലേക്ക്​ തന്നെ വരും’- മനോജ്​ പറയുന്നു
പതിവുപോലെ നിഗൂഢത നിലനിർത്തി തന്നെയാണ്​ മനോജ്​ ​സൈക്കോളജിക്കൽ ത്രില്ലർ ആയ ‘സെർവൻറ്​’ ഒരുക്കിയിരിക്കുന്നത്​.

ഫിലാഡൽഫിയയിലെ ഒരു കുടുംബത്തിൽ കുഞ്ഞ്​ മരിച്ച ശേഷമുള്ള ദമ്പതികളുടെ ജീവിതമാണ്​ ഓരോ സീനിലും സസ്​പെൻസ്​ നിലനിർത്തി മനോജ്​ പറയുന്നത്​. പ്രധാനമായും നാല്​ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്​ ടോണി ബാസ്​ഗലോപ്​ ‘സെർവൻറ്​’​ രചിച്ചിരിക്കുന്നത്​. തുടർ എപിസോഡുകൾ കാണാനായി പ്രേക്ഷകർ കാത്തിരിക്കുന്ന തരത്തിൽ സസ്​പെൻസ്​ നിലനിർത്തി തയാറാക്കിയ ട്രെയ്​ലർ ഏറെ ചർച്ചയായിരുന്നു​. ആദ്യ എപിസോഡുകൾ സ്​ട്രീം ചെയ്യുന്നതിന്​ മുമ്പ്​ തന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന ആപ്പിൾ ടി.വി അധികൃതർ നൽകുന്നുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:servantManoj Night ShyamalanApple TV+
News Summary - M Night Shyamalan on Apple TV+ series Servant-Cinema
Next Story