Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറിലീസിനുമുമ്പ്​ മലയാളം...

റിലീസിനുമുമ്പ്​ മലയാളം സിനിമ ചോർന്നു; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

text_fields
bookmark_border
റിലീസിനുമുമ്പ്​ മലയാളം സിനിമ ചോർന്നു; ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി
cancel

ടൊവീനോ തോമസ് നായകനായ ചിത്രം ‘കിലോമീറ്റേഴ്​സ്​ ആൻറ്​ കിലോമീറ്റേഴ്​സ്​’ റിലീസിന് മുമ്പ്​ ചോര്‍ന്നു. സമൂഹമാധ്യമത്തിലാണ്​ സിനിമ പ്രചരിച്ചത്​. സംഭവത്തിൽ നിര്‍മ്മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജിയോ ജോബി സംവിധാനം ചെയ്​ത സിനിമ 2020 മാര്‍ച്ചിലായിരുന്നു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്​.

കൊവിഡിനെ തുടര്‍ന്ന് ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. സംഭവത്തിൽ നിർമ്മാതാവ് ആ​േൻറാ ജോസഫ്​ ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് പരാതി നല്‍കി. സിനിമയുടെ സൗണ്ട് മിക്‌സ് ചെയ്ത കോപ്പിയാണ്​ സ്​റ്റുഡിയോയിൽ സൂക്ഷിച്ചിരുന്നത്​. അവിടെ നിന്നാകും സിനിമ ചോർന്നതെന്നാണ്​ വിവരം.

സിനിമ പകുതിയോളം സോഷ്യൽമീഡിയയിൽ എത്തിയെന്നാണ്​ കണക്കാക്കുന്നത്​. ലോകയാത്ര നടത്തുന്ന അമേരിക്കന്‍ പെണ്‍കുട്ടി ഇന്ത്യയിലേയ്ക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. യു.എസ്​ സ്വദേശി ഇന്ത്യ ജര്‍വിസ് ആണ് നായിക. ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന സിനിമയിൽ നടൻ മോഹൻലാൽ ഉപയോഗിച്ച ഡയലോഗിൽ നിന്നാണ്​ സിനിമയുടെ പേര്​ തെരഞ്ഞെടുത്തിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmalayalam movie
News Summary - Kilometers and Kilometers Malayalam Movie
Next Story