അഭ്രപാളിയിലെത്തിയ വിസ്മയ ജീവിതം 

13:48 PM
14/03/2018
stephen hak

പ്രപഞ്ചത്തിന്‍റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തം ആവിഷ്‌കരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്‍റെ വ്യക്തി ജീവിതം ഒരു സിനിമാ കഥയെ വെല്ലുന്നതായിരുന്നു. അതിനാലാവാം അദ്ദേഹത്തിന്‍റെ ജീവിതം ഒന്നിലേറെ തവണ അഭ്രപാളികളിലെത്തിയത്.
ഹോക്കിങ്ങിനെ കാണുന്ന അതേ ആകാംക്ഷയിലാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിച്ചത്. 

ദ തിയറി ഓഫ് എവരിതിങ്
പ്രപഞ്ചത്തിന്‍റെ ഉൽപത്തിയെ സംബന്ധിച്ച സിദ്ധാന്തത്തിന് അദ്ദേഹം നൽകിയ ‘ദ തിയറി ഓഫ് എവരിതിങ്’ എന്ന പേരിലാണ്  2014ൽ സിനിമ പുറത്തിറങ്ങിയത്. ഹോക്കിങ്ങിന്‍റെ മുൻഭാര്യ ജെയ്‌ൻ രചിച്ച ‘ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്‌റ്റീഫൻ’ എന്ന പുസ്‌തകത്തെ ആധാരമാക്കിയാണു ‌ചിത്രമെടുത്തത്. ജയിംസ് മാർഷ് സംവിധാനം ചെയ്ത ചിത്രത്തിൽ നടൻ എഡ്‌ഡി റെഡ്‌മെയ്‌ൻ ആണ് ഹോക്കിങ്ങായെത്തിയത്.  ചിത്രത്തിലെ പ്രകടനത്തിന് 2014ലെ മികച്ച നടനുള്ള ഓസ്കറും എഡ്‌ഡി റെഡ്‌മെയ്‌ൻ നേടി. 

ഹോക്കിങ്
2013ൽ സ്റ്റീഫൻ ഫിന്നിഗൻ എന്ന സംവിധായകൻ 'ഹോക്കിങ്' എന്ന പേരിൽ ഡോക്യുമെന്‍ററി സംവിധാനം ചെയ്തു. ഹോക്കിങ്ങിന്‍റെ മുൻകാലവും വർത്തമാന കാലവും വരച്ചു കാട്ടുന്ന ഈ ഡോക്യുമെന്‍ററിയും പ്രേക്ഷകർ ഏറ്റെടുത്തു. ഹോക്കിങ്ങിന്‍റെ ജീവിതത്തിലൂടെയുള്ള വൈകാരിക യാത്രയായിരുന്നു ഇത്.  

2004ൽ ബി.ബി.സിയും ഹോക്കിങ് എന്ന പേരിൽ ചലച്ചിത്രം പുറത്തിറക്കിയിട്ടുണ്ട്. ബെനഡിക്ട് കംബെർബാത് ആണ് ഇതിൽ ഹോക്കിങ്ങായി വേഷമിട്ടത്. മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് ബാധിക്കുമ്പോഴും ഗവേഷണം തുടരുന്ന ഹോക്കിങ്ങിന്‍റെ സംഘർഷഭരിതമായ ജീവിതമാണ് സിനിമയിൽ ചിത്രീകരിച്ചത്. 

1991ൽ എന്ന പേരിൽ എറോൾ മോറിസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററിയാണ് എ ബ്രീഫ് ഹിസ്റ്ററി ഒാഫ് ടൈം. ഹോക്കിങ്, അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ, കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഡോക്യുമെന്‍ററിയിലുണ്ട്.   

Loading...
COMMENTS