സ്​പൈഡർമാൻ സിനിമകളിൽ ഇനി മാർവൽ സ്​റ്റുഡിയോസില്ല

12:47 PM
21/08/2019
spiderman

ന്യൂയോർക്ക്​: സ്​പൈഡർമാൻ സിനിമകളുടെ നിർമാണത്തിൽ നിന്ന് അമേരിക്കയിലെ​ മാർവൽ സ്​റ്റുഡിയോസ്​ പിൻമാറുന്നതായി റിപ്പോർട്ട്​. സോണിയുമായി ഉടലെടുത്ത തർക്കത്തെ തുടർന്നാണ്​ മാർവല്ലി​​െൻറ പിൻമാറ്റം. ഇരു കമ്പനികൾക്കും വൻ ലാഭം നേടിക്കൊടുത്ത സിനിമകളുടെ നിർമാണ പങ്കാളിത്തത്തിൽ നിന്നാണ്​ മാർവൽ ഒഴിയുന്നത്​.

ടോം ഹോളണ്ട്​ നായകനായി രണ്ട്​ സ്​പൈഡർമാൻ ചിത്രങ്ങൾ പുറത്തിറങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ്​ മാർവൽ സിനിമകളുടെ നിർമാണത്തിൽ നിന്ന്​ പിൻമാറുകയാണെന്ന്​​ അറിയിച്ചിരിക്കുന്നത്​. എന്നാൽ, ഇരു കമ്പനികളും വാർത്തകളോട്​ ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല.

2002ലാണ്​ ആദ്യ സ്​പൈഡർമാൻ ചിത്രം പുറത്തിറങ്ങിയത്​. മാർവൽ സ്​റ്റു​ഡിയോസി​​െൻറ കാർട്ടൂൺ കഥാപാത്രത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമ. കൊളംബിയ പിക്​ചേഴ്​സ്​, മാർവൽ എൻറർപ്രൈസസ്​, ലൗറ സിസ്​കിൻ പ്രൊഡക്ഷൻസ്​ എന്നിവരായിരുന്നു സിനിമയുടെ നിർമാതാക്കൾ. സോണി പിക്​ചേഴ്​സായിരുന്നു ചിത്രം വിതരണത്തിനെടുത്തത്​.  വൻ വിജയമാണ് ആദ്യ സ്​പൈഡർമാൻ ചിത്രം​ നേടിയത്​. തുടർന്ന്​ വന്ന സിനിമകളും തിരശ്ശീലിയിൽ വിജയം കൊയ്​തു. 

Loading...
COMMENTS