ട്രെയിലറിന് പകരം സിനിമ മുഴുവൻ അപ്​ലോഡ്​ ​​െചയ്​തു; അബദ്ധം പിണഞ്ഞത്​ സോണിക്ക്​

17:09 PM
04/07/2018
khali-the-killer

‘ഖാലി ദ കില്ലർ’ എന്ന ഹോളിവുഡ്​ ചിത്രത്തി​​െൻറ ട്രെയിലർ യൂട്യൂബിൽ അപ്​ലോഡ്​ ചെയ്യാൻ ശ്രമിച്ച സോണിക്ക്​ അബദ്ധം പിണഞ്ഞു. ട്രെയിലറിന്​ പകരം സോണി പിക്​ചേഴ്​സ്​സിനിമ മുഴുവനായി അപ്​ലോഡ്​ ചെയ്യുകയായിരുന്നു. ജൂലൈ മൂന്നിനായിരുന്നു സംഭവം​.

അപ്​ലോഡ്​ ചെയ്​ത ശേഷവും സോണി അബദ്ധം തിരിച്ചറിഞ്ഞില്ല. എട്ട് മണിക്കൂറോളം സിനിമ യൂട്യൂബ് ചാനലില്‍ കിടന്നു. തുടർന്ന്​ സാമൂഹ്യ മാധ്യമങ്ങളിൽ സോണിയുടെ അബദ്ധത്തിന്​ വൻ പ്രചാരണം ലഭിച്ച ശേഷമാണ്​​ കമ്പനിക്ക് തെറ്റ്​​ ബോധ്യമായത്​.

ഇൗ നേരം കൊണ്ട്​ ഏകദേശം 11,000ത്തോളം പേർ ചിത്രം കണ്ടു. സംഭവം ബോധ്യമായ ഉടനെ അവർ സിനിമ യൂട്യൂബിൽ നിന്ന്​ പിൻവലിച്ചു. ജോൺ മാത്യൂ സംവിധാനം ചെയ്​ത ചിത്രം ലോകമെമ്പാടുമായി റിലീസ്​ ചെയ്യാനിരിക്കുകയായിരുന്നു. റിച്ചാര്‍ഡ് കാബ്രല്‍ ആണ് നായകന്‍.

Loading...
COMMENTS