ഒാസ്​കർ പുരസ്​കാരസമിതി: അംഗമാകാനില്ലെന്ന്​ ഫ്രഞ്ച്​ നടി

23:22 PM
08/07/2018
Roman-Polanski's-wife-Emmanuelle-Seigner

ന്യൂയോർക്​: ഒാസ്​കർ പുരസ്​കാര സമിതിയിൽ അംഗമാകാൻ ഫ്രഞ്ച്​ സിനിമ താരം എമ്മാനുല്ല സീനർ വിസമ്മതിച്ചു. ആഴ്​ചകൾക്കു മുമ്പ്​ അവരുടെ ഭർത്താവും ​സംവിധായകനുമായ റോമൻ പോളൻസ്​കിയെ സമിതിയിൽ നിന്ന്​ പുറത്താക്കിയിരുന്നു. അക്കാദമിയിൽ സഹിക്കാൻ കഴിയാത്ത രീതിയിൽ ഹിപ്പോക്രിസിയാണെന്ന്​ അവർ ആരോപിച്ചു. ഇക്കഴിഞ്ഞ മേയിലാണ്​ പോളൻസ്​കിയെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട സംഭവത്തിൽ​ പുറത്താക്കിയത്​.

1977ൽ യു.എസിൽ വെച്ച്​ 13 കാരിയുമായി നിയമവിരുദ്ധ ലൈംഗിക ബന്ധം പുലർത്തിയതായി 84 കാരനായ പോളൻസ്​കി സമ്മതിക്കുകയും ചെയ്​തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ്​ മീ ടു കാമ്പയി​​െൻറ ചുവടുപിടിച്ച്​ അക്കാദമിയിലെ അംഗങ്ങൾക്ക്​ പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്​. അതോടനുബന്ധിച്ചാണ്​ 1977ൽനടന്ന സംഭവം പോളൻസ്​കി തുറന്നുപറഞ്ഞത്​.  

Loading...
COMMENTS