മോദി സിനിമയുടെ റിലീസ് മെയ് 24ന്

10:26 AM
03/05/2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന സിനിമ പി.എം നരേന്ദ്ര മോദിക്ക് ഒടുവിൽ റിലീസ് തീയതി ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിന് പിറ്റേന്ന് മേയ് 24 നാണ് ചിത്രം റിലീസ് ചെയ്യുക. 

ഏപ്രിൽ 11 ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ചെയ്തിരുന്നു. 

നിരോധനം വന്നതോടെ ചിത്രത്തിൻെറ ട്രെയിലർ യൂ ട്യൂബിൽ നിന്ന് പിൻവലിച്ചിരുന്നു. ബോളിവുഡ് നടൻ വിവേക് ​​ഒബ്റോയിയാണ് നരേന്ദ്രമോഡിയുടെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നത്.

Loading...
COMMENTS