സ്​​റ്റാ​ർ വാ​ർ​സ്​ താ​രം പീ​റ്റ​ര്‍ മേ​ഹ്യൂ അ​ന്ത​രി​ച്ചു

21:36 PM
04/05/2019

വാ​ഷി​ങ്ട​ണ്‍: സ്റ്റാ​ര്‍ വാ​ര്‍സ് എ​ന്ന വെ​ബ് സി​രീ​സി​ലൂ​ടെ  പ്ര​ശ​സ്ത​നാ​യ ന​ട​ന്‍ പീ​റ്റ​ര്‍ മേ​ഹ്യൂ (74) അ​ന്ത​രി​ച്ചു. ടെ​ക്‌​സാ​സി​ലെ വീ​ട്ടി​ല്‍വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1977 മു​ത​ല്‍  2015 വ​രെ സ്റ്റാ​ര്‍ വാ​ര്‍സി​ലെ ‘ചു​ബാ​ക്കാ’ എ​ന്ന  ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് പീ​റ്റ​റാ​യി​രു​ന്നു. ഏ​പ്രി​ല്‍ 30നാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന്​ കു​ടും​ബം പീ​റ്റ​റി​​െൻറ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചു.

 പീ​റ്റ​റി​നു​ശേ​ഷം ജോ​നാ​സ്  സോ​ടാ​മോ​യാ​ണ് 2017ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദ ​ലാ​സ്റ്റ്  ജെ​ഡി’​ല്‍ ചു​ബാ​ക്കാ​യാ​യ​ത്. സ്റ്റാ​ര്‍ വാ​ര്‍സി​ല്‍ 2015ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘ദ ​ഫോ​ര്‍സ്  അ​വൈ​ക്ക്‌​ന​സി’​ലാ​ണ് പീ​റ്റ​ര്‍ അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. സി​നി​മ​ക​ള്‍ക്കു പു​റ​മേ ഒ​ട്ടേ​റെ ടെ​ലി​വി​ഷ​ന്‍ സീ​രീ​സു​ക​ളി​ലും വേ​ഷ​മി​ട്ടി​രു​ന്നു.                                                                      

Loading...
COMMENTS