ഓസ്കാർ പ്രസിഡന്റ് ജോൺ ബെയ് ലിക്കെതിരെ ലൈംഗിക ആരോപണം
text_fieldsന്യൂയോർക്ക്: ലൈംഗിക പീഡന കേസിൽ ഓസ്കാർ അക്കാദമി പ്രസിഡന്റ് ജോൺ ബെയ് ലിക്കെതിരെ അന്വേഷണം. അക്കാദമി ഓപ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് ആണ് ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളിൽ പരാതി ലഭിച്ചെന്നും ഇതിൽ അന്വേഷണം ആരംഭിച്ചുവെന്നും വ്യക്തമാക്കിയത്.
എന്നാൽ, പരാതി നൽകിയവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തിനെതിരെ മൂന്ന് പേരാണ് പരാതി നൽകിയതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അക്കാദമി ആവശ്യപ്പെടുകയാണെങ്കിൽ ബെയ് ലിക്ക് സ്ഥാനം രാജിവെക്കേണ്ടിവരും.അങ്ങനെയെങ്കിൽ വൈസ് പ്രസിഡന്റായ ലോയിസ് ബോർവെലായിരിക്കും ജൂലൈയിൽ അടുത്ത തെരഞ്ഞടുപ്പ് നടക്കുന്നതുവരെ പ്രസിഡന്റ്. 2017 ആഗസ്റ്റിലാണ് ബെയ് ലി ഓസ്ക്കാർ അക്കാദമിയുടെ പ്രസിഡന്റായി ചുമതലയേറ്റത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
