ഒാസ്കർ: മൂൺ ലൈറ്റ് മികച്ച ചിത്രം, എമ്മ സ്റ്റോൺ നടി, കേയ്സി അഫ്ലക് നടൻ
text_fieldsലോസ് ആഞ്ചലസ്: ഡോണള്‍ഡ് ട്രംപിന്‍െറ വംശീയ വിദ്വേഷത്തിനെതിരായ പ്രതിഷേധവും അവാര്‍ഡ് പ്രഖ്യാപനത്തിലെ ആശയക്കുഴപ്പവും കൊണ്ട് പ്രകമ്പനം തീര്‍ത്ത ഡോള്‍ബി തിയറ്ററില്‍ കറുത്തവന്‍െറ അമേരിക്കന്‍ ജീവിതത്തിന്‍െറ നേരനുഭവം പകര്‍ന്ന ‘മൂണ്‍ലൈറ്റി’ന് 89ാമത് ഓസ്കര്‍ പുരസ്കാരം. മികച്ച ചിത്രമാകുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ‘ലാ ലാ ലാന്‍ഡിനെ മറികടന്നാണ് അപ്രതീക്ഷിതമായി മൂണ്‍ലൈറ്റ് പുരസ്കാരത്തിന്‍െറ വെള്ളിവെളിച്ചം വീശിയത്. തലനാരിഴക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നഷ്ടമായെങ്കിലും ‘ലാ ലാ ലാന്‍ഡ്’ ആറ് പുരസ്കാരങ്ങള്‍ നേടി മിന്നിത്തിളങ്ങി. മികച്ച സംവിധായകന്‍ ‘ലാ ലാ ലാന്‍ഡ്’ ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. ‘മാഞ്ചസ്റ്റര്‍ ബൈ ദ സീ’യിലെ അഭിനയത്തിന് കാസി അഫ്ളെക് മികച്ച നടനായപ്പോള്‍ ‘ലാ ലാ ലാന്‍ഡി’ലെ പ്രകടനം എമ്മ സ്റ്റോണിനെ മികച്ച നടിയാക്കി. മികച്ച വിദേശ ചിത്രത്തിന് ഇറാനിയന്‍ സംവിധായകന്‍ അസ്ഗാര്‍ ഫര്‍ഹാദിയുടെ ‘ദ സെയില്‍സ്മാന്‍’ അര്‍ഹമായി. മികച്ച സഹനടനായി തെരഞ്ഞെടുത്ത മഹര്‍ഷലാ അലി (മൂണ്‍ലൈറ്റ്) ഓസ്കര്‍ നേടുന്ന ആദ്യത്തെ മുസ്ലിം അഭിനേതാവായി. ‘ഫെന്‍സി’ലെ അഭിനയത്തിന് മികച്ച സഹനടിയായി ആഫ്രോ-അമേരിക്കന്‍ താരം വിയോള ഡേവിസിനെ തെരഞ്ഞെടുത്തു.

അവതാരകന്‍ മുതല്‍ അവാര്‍ഡ് ജേതാക്കള്‍വരെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ വംശീയ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ പുരസ്കാര വേദി രാഷ്ട്രീയ പ്രഖ്യാപനത്തിന്‍െറ അരങ്ങുകൂടിയായി മാറി. ‘രാജ്യം വിഭജിച്ചു നില്‍ക്കുമ്പോള്‍ നമുക്കിന്നിവിടെ ഒരുമിച്ചു നില്‍ക്കാം’ എന്ന മുഖവുരയോടെ അവതാരകന്‍ ജിമ്മി കെമ്മല്‍ തുടങ്ങിവെച്ച ട്രംപ് വിമര്‍ശനം പിന്നാലെ വന്നവരും ഏറ്റുപിടിക്കുകയായിരുന്നു. ആറ് രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അവാര്‍ഡ് ചടങ്ങില്‍നിന്ന് വിട്ടുനിന്ന അസ്ഗാര്‍ ഫര്‍ഹാദിയുടെ രൂക്ഷമായ വിമര്‍ശനമടങ്ങിയ സന്ദേശം ചടങ്ങില്‍ വായിച്ചു. രണ്ടാം തവണയാണ് ഫര്‍ഹാദി ഓസ്കര്‍ നേടുന്നത്.

14 അക്കാദമി നോമിനേഷനുമായത്തെിയ ‘ലാ ലാ ലാന്‍ഡി’ന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് സമ്മാനവും നല്‍കിക്കഴിഞ്ഞാണ് സംഘാടകര്‍ക്ക് അബദ്ധം മനസ്സിലായത്. അവാര്‍ഡ് വിവരമുള്ള കവര്‍ മാറിയതാണ് കാരണം. പിന്നീട് മികച്ച ചിത്രമായി ‘മൂണ്‍ ലൈറ്റ്’ പ്രഖ്യാപിച്ച് പിഴ തീര്‍ത്തു. മികച്ച സംവിധായകന്‍, നടി, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നിവക്കാണ് ലാ ലാ ലാന്‍ഡ് പുരസ്കാരം വാരിയത്.കെന്നത്ത് ലോനെര്‍ഗാനാണ് തിരക്കഥക്കുള്ള പുരസ്കാരം (മാഞ്ചസ്റ്റര്‍ ബൈ ദ സീ).
പുരസ്കാരങ്ങൾ
- മികച്ച ചിത്രം: മൂൺലൈറ്റ്
- മികച്ച നടൻ: കാസെ അഫ്ലെക്ക്, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
- മികച്ച നടി: എമാ സ്റ്റോൺ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച സംവിധായകൻ: ഡാമിയൻ ഷാസെൽ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച സഹനടൻ: മഹെർഷലാ അലി, ചിത്രം: മൂൺലൈറ്റ്
- മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെൻസസ്
- മികച്ച തിരക്കഥ: കെന്നത്ത് ലോനെർഗാൻ, ചിത്രം: മാൻചെസ്റ്റർ ബൈ ദ സീ
- മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിൻസ്, ചിത്രം: മൂൺലൈറ്റ്
- മികച്ച വിദേശഭാഷാ ചിത്രം: ദ് സെയിൽസ്‍മാൻ
- മികച്ച ഛായാഗ്രഹണം: ലിനസ് സാൻഡ്ഗ്രെൻ, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിൻ ഹർവിറ്റ്സ്, ചിത്രം: ലാ ലാ ലാൻഡ്
- മികച്ച ഗാനം: സിറ്റി ഒാഫ് സ്റ്റാർസ്, ചിത്രം: ലാ ലാ ലാൻഡ്
- ആനിമേഷൻ ചിത്രം: സൂട്ടോപ്പിയ
- ഡോക്യുമെന്റ്‌റി (ഷോർട്ട് സബ്ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്സ്
- ഷോർട്ട് ഫിലിം (ലൈവ് ആക്ഷൻ): സിങ്
- വിഷ്വൽ എഫക്റ്റ്സ്: ജംഗിൾ ബുക്ക്
- ഫിലിം എഡിറ്റിങ്: ജോൺ ഗിൽബേർട്ട് ചിത്രം: ഹാക്ക്സോ റിഡ്ജ്
- പ്രൊഡക്ഷൻ ഡിസൈൻ: ഡേവിഡ് വാസ്ക്കോ, സാൻഡി റെയ്നോൾഡ്സ്. ചിത്രം: ലാ ലാ ലാൻഡ്
- മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: പൈപ്പർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
