ഒാസ്കർ പുരസ്‌കാരങ്ങൾ ജോക്കർ വാരിക്കൂട്ടും; മികച്ച നടനാകാൻ ഡികാപ്രിയോ

11:58 AM
14/01/2020
Joker-(2019)

2020ലെ ഒാസ്കർ പുരസ്‌കാരങ്ങൾ ജോക്കർ സിനിമ വാരിക്കൂട്ടുമെന്ന് റിപ്പോർട്ടുകൾ. 11 നാമനിര്‍ദേശങ്ങളാണ് ടോഡ് ഫിലിപ്പ് സംവിധാനം ചെയ്ത ജോക്കറിന് ലഭിച്ചിരിക്കുന്നത്. മികച്ച നടന്‍, മികച്ച സിനിമ, മികച്ച സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ജോക്കര്‍ മത്സര രംഗത്തുണ്ട്.

ജോക്കറിലെ അഭിനയത്തിന് ഹാക്ക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. നാല് തവണ ഒാസ്കർ നാമനിര്‍ദ്ദേശം നേടിയ ഫീനിക്‌സ് ഇത്തവണ പുരസ്‌കാരം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ക​​െൻറ്വിൺ ടാരൻറീനോ സംവിധാനം ചെയ്ത വണ്‍സ് അപൺ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാര്‍ഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള പുരസ്‌കാരത്തിന് നാമനിർദേശം ലഭിച്ചു. മികച്ച സഹനടനുള്ള പുരസ്‌കാര പട്ടികയില്‍ ടോം ഹാങ്ക്‌സും ബ്രാഡ് പിറ്റും ഇടം നേടി.

റീനി സെല്‍വെഗർ (ജൂഡി), സ്‌കാര്‍ലറ്റ് ജൊഹാണ്‍സൻ (മാരേജ് സ്‌റ്റോറി) എന്നിവരാണ് മികച്ച നടിക്കായി മത്സരിക്കുന്നത്. ജൂഡിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം റീനി സെല്‍വെഗർ നേടിയിരുന്നു.

 

  

Loading...
COMMENTS