നവാസുദ്ദീൻ സിദ്ദീഖിയുടെ സഹോദരി നിര്യാതയായി

11:01 AM
09/12/2019

ന്യൂഡൽഹി: ബോളിവുഡ്​ നടൻ നവാസുദ്ദീൻ സിദ്ദീഖിയുടെ ഇളയസഹോദരി ശ്യാമ താംഷി സിദ്ദീഖി (26) നിര്യാതയായി. ഞായറാഴ്​ചയായിരുന്നു അന്ത്യം. ശ്യാമ എട്ടുവർഷമായി കാൻസർ ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ ബുദ്ധന ഗ്രാമത്തിലെ വസതിയിലാണ്​ സംസ്​കാര ചടങ്ങുകൾ നടന്നത്​.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ ശ്യാമയുടെ 25ാം പിറന്നാൾ ദിനത്തിൽ​ നവാസുദ്ദീൻ സിദ്ദീഖി ത​​െൻറ സഹോദരി കാൻസറിനെ ധീരമായി അതിജീവിച്ചുകൊണ്ടിരിക്കുകയാണെന്ന്​ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു​.

18ാം വയസിലാണ്​ ശ്യാമക്ക്​ സ്​തനാർബുദമാ​െണന്ന് തിരിച്ചറിഞ്ഞത്​. തുടർന്ന്​ ചികിത്സതേടുകയും സുഖം പ്രാപിക്കുകയും ചെയ്​തെങ്കിലും വീണ്ടും അസുഖ ബാധിതയാവുകയായിരുന്നു. 

Loading...
COMMENTS