You are here
ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല- മോർഗൻ ഫ്രീമാൻ
തനിക്കെതിരായ ലൈംഗികാരോപണക്കേസിൽ പുതിയ വിശദീകരണവുമായി ഓസ്കർ ജേതാവ് മോർഗൻ ഫ്രീമാൻ രംഗത്ത്. താൻ ഏതെങ്കിലും സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്നും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം സൃഷ്ടിച്ചില്ലെന്നും 80കാരനായ മോർഗൻ വിശദീകരിച്ചു.
വ്യാഴാഴ്ചയിലെ മാധ്യമ റിപ്പോർട്ടുകൾ കണ്ട് കണ്ണ് ചിമ്മുന്ന സമയം കൊണ്ട് ജീവിതത്തിലെ 80 വർഷങ്ങൾ നാശത്തിൻറെ വക്കിലാണെന്നറിഞ്ഞ് ഞാൻ തകർന്നു പോയി. പീഡനത്തിന് ഇരകളായവർ കേൾക്കണം. തമാശ പറഞ്ഞതിനെയോ അഭിനന്ദിച്ചതിനെയോ ലൈംഗിക പീഡനമായി കണക്കാക്കുന്നത് ശരിയല്ല^ ഫ്രീമാൻ വെള്ളിയാഴ്ച പുതിയ പ്രസ്താവനയിൽ അറിയിച്ചു.
അടുത്തിടെ എട്ട് സ്ത്രീകളാണ് മോർഗൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. സി.എൻ.എൻ ചാനലാണ് വാർത്ത പുറത്ത് വിട്ടത്. ഇതിന് പിന്നാലെ മോർഗൻ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.